തമിഴ്‌നാട്ടില്‍ ബിജെപി ഇനി എന്തുചെയ്യും?; അമിത് ഷായുടെ തന്ത്രങ്ങള്‍ പാളി

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അശ്വമേധം നടത്തുമ്പോഴും ദക്ഷിണേന്ത്യയില്‍ വിജയം നേടാനാകാതെ ബിജെപി നാണം കെടുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ പിന്നോട്ട് തള്ളിപ്പോയ ബിജെപി തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലും നാണംകെട്ടു. നോട്ടയ്ക്കും പിന്നിലായാണ് ഇവിടെ ബിജെപിയുടെ പ്രകടനമെന്നത് നേതാക്കളെപോലും അമ്പരപ്പിച്ചിരിക്കുകയാണ്.

പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് വേരുപിടിക്കാനുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങളാണ് ഫലംകാണാനാകാതെ പോയത്. അണ്ണാ ഡിഎംകെയില്‍ ഒപിഎസ്, പളനിസ്വാമി പക്ഷത്തോട് അടുപ്പം പുലര്‍ത്തിയാണ് ബിജെപി തമിഴകം പിടിക്കാന്‍ കച്ചകെട്ടിയത്.

bjp

എന്നാല്‍, കൂട്ടുകെട്ട് ഫലപ്രദമാകാതെ വന്നതോടെ ബിജെപി അവസാനഘട്ടത്തിലാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇത് വലിയ തിരിച്ചടിക്ക് കാരണമായി. കേരളത്തിലെന്നപോലെ തമിഴ്‌നാട്ടിലും കൂട്ടുകെട്ടില്ലാതെ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന സ്ഥിതിയാണ് ബിജെപിക്ക്. ഉപതെരഞ്ഞെടുപ്പ് ഫലം അമിത് ഷാ തന്ത്രങ്ങള്‍ മാറ്റേണ്ടിവരുമെന്നും സൂചിപ്പിക്കുന്നു.

ശശികല ക്യാമ്പിനെതിരായ സാമ്പത്തിക അന്വേഷണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നു പ്രചാരണമുണ്ടായിരുന്നു. ഇത് പാര്‍ട്ടിക്ക് ക്ഷീണമായി. കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് റെയ്ഡും അന്വേഷണങ്ങളും നടത്തി സമ്മര്‍ദ്ദം ചെലുത്തുന്ന പതിവ് രീതി തമിഴ്‌നാട്ടില്‍ വിലപ്പോയില്ല. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മികച്ച കൂട്ടുകെട്ടുണ്ടാക്കാനായിരിക്കും ബിജെപി ശ്രമം.

ട്രംപിന്റെ ജെറുസലേം നീക്കം തള്ളി പലസ്തീന്‍ ക്രിസ്ത്യന്‍ സമൂഹവും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP Gets Fewer Votes Than NOTA In RK Nagar By- Poll

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്