
പ്രതിഷേധം ശക്തം, കശാപ്പ് നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കാം, ഉത്തരവില്‍ ഭേദഗതി വരുത്തും
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തില്‍ ഭേദഗതി വരുത്തിയേക്കും. കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നത്.

ഭേദഗതി വരുത്തി
പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പോത്തിനെ ഒഴിവാക്കി ഭേദഗതി വരുത്തനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

കശാപ്പ് നിരോധനം
കഴിഞ്ഞയാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കശാപ്പിനായുള്ള കന്നുകാലിവില്‍പ്പന നിരോധിച്ചത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

കശാപ്പിനായി വില്‍ക്കാറില്ല
പശു, കാള, പോത്ത്, ഒട്ടകം, പൈക്കിടാവ് തുടങ്ങിയവയെ ഇനി കശാപ്പിനായി വില്‍ക്കാനാവില്ല. കാര്‍ഷികാവശ്യങ്ങള്‍ക്ക് വളര്‍ത്തുന്നതിന് വേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലി വില്‍ക്കാനാവില്ല.

നിരോധനം
മതപരമായ ആവശ്യങ്ങള്‍ക്ക് കന്നുകാലികളെ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ മാസം 23നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.