കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംടിസി സമരക്കാര്‍ ഉറച്ച് തന്നെ... പറഞ്ഞത് കേട്ടാല്‍ സമരം നിര്‍ത്താം, സര്‍ക്കാര്‍ പറയുന്നതോ?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ബി എം ടി സി, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പതിനായിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്ത് സമരം കൊണ്ടുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് സമരമല്ലാതെ വേറെ വഴിയില്ല എന്നാണ് യൂണിയന്‍ പറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് അവരുടെ ആരോപണം.

<strong>ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!</strong>ബിഎംടിസി, കെഎസ്ആര്‍ടിസി സമരം തുടങ്ങി.. ഒരു വശം തളര്‍ന്ന് ബെംഗളൂരു... അവധി പ്രഖ്യാപിച്ചു!

35 ശതമാനം ശമ്പളവര്‍ധനവ് ഇല്ലെങ്കിലും സമരം നിര്‍ത്താന്‍ തയ്യാറാണ്. പക്ഷേ ന്യായമായ വര്‍ധനവ് കിട്ടണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കണക്കിലെടുക്കുന്ന സര്‍ക്കാരായിരുന്നെങ്കില്‍ ഇതിനോടകം തന്നെ ചര്‍ച്ച ചെയ്ത് ഒരു സമവായത്തില്‍ എത്തിയിട്ടുണ്ടാകുമായിരുന്നു. എത്ര ശതമാനം വര്‍ധനവ് ന്നത് രണ്ടാമത്തെ കാര്യമാണ്. ഞങ്ങള്‍ക്ക് പറയാനുള്ളത് മുഖ്യമന്ത്രി കേള്‍ക്കുക എന്നതാണ് പ്രധാനം - കെ എസ് ആര്‍ ടി സി സ്റ്റാഫ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ ചന്ദ്ര ഗൗഡ വണ്‍ ഇന്ത്യയോട് പറഞ്ഞു.

ksrtc3

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചതെല്ലാം പാഴായി. പല തവണ ശ്രമിച്ച ശേഷമാണ് ജൂലൈ 22 ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ മൈസൂരേക്ക് പോകാനുണ്ട് എന്ന് പറഞ്ഞ് 10 മിനുട്ടിന് ശേഷം അദ്ദേഹം പോയി. ഞങ്ങളുടെ ആവശ്യങ്ങള്‍ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. സമരമല്ലാതെ വേറെ വഴിയില്ല. അതേസമയം, സമരം അവസാനിപ്പിച്ചാല്‍ മാത്രം യൂണിയന്‍കാരുമായി ചര്‍ച്ച എന്നാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറയുന്നത്.

<strong>എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..</strong>എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..

ബി എം ടി സി, കെ എസ് ആര്‍ ടി സി ബസുകള്‍ സമരത്തിലായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച മുതല്‍ എന്താണ് സ്ഥിതി എന്നത് വ്യക്തമല്ല. സമരംമൂലം 23,000 ത്തോളം ബസ്സുകളാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്. പ്രൈവറ്റ് ടാക്സികളെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചാണ് ബെംഗളൂരുവില്‍ ആളുകള്‍ യാത്ര ചെയ്യുന്നത്.

English summary
The bus strike in Bengaluru and across the state has forced schools and colleges to be shut down and hardship to millions of commuters, but union leaders of the four road transport corporations say they were compelled to go on strike after repeated attempts to get Chief Minister Siddaramaiah to listen to their issues had fallen on deaf ears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X