കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി രാംദേവ്! ബിജെപിക്കായി പ്രചരണത്തിനിറങ്ങില്ല

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്കെതിരെ ബാബ രാംദേവിന്റെ വെല്ലുവിളി | Oneindia Malayalam

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ധന വില വര്‍ധനവും തൊഴിലില്ലായ്മയും നോട്ട് നിരോധനവും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ഒരറ്റത്ത് നിന്ന് തിരഞ്ഞ് കൊത്തുമ്പോള്‍ മോദി പ്രഭാവം ഉള്‍പ്പെടെ മങ്ങിയെന്നുള്ള സര്‍വ്വേ ഫലങ്ങളാണ് മറ്റൊരു ഭാഗത്ത് നിന്ന് ഉയരുന്നത്.

2014 ല്‍ വന്‍ വിജയം നേടാന്‍ സഹായിച്ച തുറുപ്പ് ചീട്ടുകളില്‍ ഒന്നായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കളം മാറ്റി ചവിട്ടിയുണ്ട്. ഇതൊന്നും പോരാഞ്ഞ് ബിജെപിക്ക് എട്ടിന്‍റെ പണികൊടുക്കുന്ന നിലപാടുമായി എത്തിയിരിക്കുകയാണ് യോഗാ ഗുരു ബാബാം രാംദേവ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നാണ് രാം ദേവ് വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

തിരിച്ചടി

തിരിച്ചടി

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കുകയാണ് യോഗാ ഗുരു ബാബാ രാംദേവ്. തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ പെട്രോളും ഡീസലും പകുതി വിലയ്ക്ക് വിറ്റ് കാണിച്ച് തരാമെന്നും രാംദേവ് പറഞ്ഞു.

എന്തിന്

എന്തിന്

ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ പ്രത്യക പരിപാടിക്കിടെയുള്ള ചോദ്യത്തിനിടയിലാണ് രാംദേവ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്ക് വേണ്ടി ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന് എന്തിനാണ് ഞാന്‍ ബിജെപിക്ക് വേണ്ടി ഇറങ്ങുന്നതെന്നായിരുന്നു രാംദേവിന്‍റെ മറു ചോദ്യം.

 രാഷ്ട്രീയം

രാഷ്ട്രീയം

താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊപ്പവും ഉണ്ടാകും. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല, യോഗാ ഗുരു വ്യക്തമാക്കി.

അവകാശം

അവകാശം

പ്രധാനമന്ത്രിയെ വിമര്‍ശിക്കുക എന്നത് പൗരന്‍റെ മൗലിക അവകാശമാണ്. അതേസമയം മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും രാംദേവ് പറഞ്ഞു. മോദി സര്‍ക്കാരാണ് ശുചിത്വ ഇന്ത്യാ മിഷന്‍ എന്ന പദ്ധതി അവതരിപ്പിച്ചത്, വലിയ അഴിമതികളും സര്‍ക്കാരിന്‍റെ കാലത്ത് ഉണ്ടായിട്ടില്ലെന്നും രാംദേവ് പറഞ്ഞു.

 പതജ്ഞലി

പതജ്ഞലി

വിവിധ പ്രൊഡക്റ്റുകള്‍ തയ്യാറാക്കുന്ന പതഞ്ജലി പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍ എത്തിക്കുമോയെന്ന ചോദ്യത്തിന് രാംദേവിന്‍റെ മറുപടി ഇങ്ങനെ, സര്‍ക്കാര്‍ അനുവദിക്കുകയാണങ്കില്‍ താന്‍ അത് ശ്രമിക്കും.

വിമര്‍ശനം

വിമര്‍ശനം

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു രാംദേവ് ഉയര്‍ത്തിയത്. വില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും വരുന്ന തെരഞ്ഞെടുപ്പില്‍ വിവരമറിയുമെന്നായിരുന്നു ബാബാ രാംദേവിന്റെ വിമര്‍ശനം.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

പെട്രോള്‍ വിലവര്‍ധനവില്‍ നടത്തിയ വിമര്‍ശനത്തിന് പുറമേ രുപയുടെ വില ഇടിഞ്ഞതിലും ബാബാ രാംദേവ് കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

പശു

പശു

ഇന്ത്യയിലെ സാധാരണജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കേന്ദ്രസര്‍ക്കാറിന് സാധിക്കണമെന്നും രാംദേവ് പറഞ്ഞിരുന്നു.നേരത്തേ പശുവിനെ ഗോമാതാവായി കാണുന്ന ബിജെപി നിലപാടിനേയും രാംദേവ് വിമര്‍ശിച്ചിരുന്നു.

 2015ല്‍

2015ല്‍

2015 ല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ വ്യക്തിയായിരുന്നു രാംദേവ്. അതിന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ നന്ദി സൂചകമായി ഹരിയാന സര്‍ക്കാര്‍ രാംദേവിനെ ബ്രാന്‍റ് അംബാസിഡറായി നിയമിച്ചു.

സുരക്ഷ

സുരക്ഷ

പിന്നീട് കാബിനറ്റ് റാങ്കോടെ ബീക്കണ്‍ലൈറ്റും കാറും സുരക്ഷാ ജീവനക്കാരുമുള്‍പ്പെടെയുള്ള സേവനങ്ങളും രാംദേവിന് സര്‍ക്കാര്‍ നല്‍കിയിരുന്നു.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

ഇന്ത്യയടെ പ്രധാനമന്ത്രി ആകാന്‍ സാധ്യത ഉള്ള വ്യക്തിയാണ് ബാബാ രാംദേവ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് ഈയിടെ വ്യക്തമാക്കിയിരുന്നു. ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന ശബ്ദമായ രാംദേവ് പിന്തുണച്ചതിനാലാണ് 2014 ൽ നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞത് എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്‍റെ അഭിപ്രായം.

English summary
Campaign For BJP Next Year? Ramdev's Unexpected Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X