• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരുന്നതാണ് കോണ്‍ഗ്രസിന്‍റെ ചരിത്രം; പക്ഷെ അടിമുടി മാറ്റം അനിവാര്യം

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വം കടന്നു പോവുന്നത്. 60 വര്‍ഷത്തോളം രാജ്യത്തിന്‍റെ ഭരണ കയ്യാളിയ പാര്‍ട്ടിക്ക് രണ്ട് തവണയായി പ്രതിപക്ഷ നേതാവിന്‍റെ പദവി നേടിയെടുക്കാന്‍ വേണ്ട അംഗങ്ങളെപ്പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് പാര്‍ട്ടിക്ക് അശ്വാസകരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞത്.

'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് പുറമേ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം തയ്യാറായതും പാര്‍ട്ടിയിലെ പ്രതിന്ധി രൂക്ഷമാക്കുന്നു. രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. തിരിച്ചടികളില്‍ നിരാശരായി നേതൃത്വം ഒളിച്ചോടിയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുമെന്ന് നേതാക്കള്‍ രാഹുലിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവിന് അടിമുടി മാറ്റമാണ് വേണ്ടി വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

എട്ട് സീറ്റുകള്‍

എട്ട് സീറ്റുകള്‍

2014 ലെ 44 സീറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പതനമായിരുന്നെങ്കില്‍ ഇത്തവണ എട്ട് സീറ്റുകള്‍ വര്‍ധിപ്പിച്ച് അത് 52 ല്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചെങ്കിലും ഈ കണക്കുകള്‍ കോണ്‍ഗ്രസിന് ഒട്ടും ആശ്വസിക്കന്‍ വക നല്‍കുന്നതല്ല.

തിരിച്ചുവരാന്‍

തിരിച്ചുവരാന്‍

പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ ബൂത്ത് തലം മുതല്‍ ഹൈക്കമാന്‍ഡ് വരെയുള്ള സമ്പൂര്‍ണ്ണമായ അഴിച്ചുപണിയാണ് കോണ്‍ഗ്രസിന് ഇന്ന് ആവശ്യമായി വന്നിരിക്കുന്നത്. ഹൈക്കമാന്‍ഡ് ഘടനയില്‍ തന്നെ മാറ്റം വരണമെന്ന ആവശ്യം പരസ്യമായി തന്നെ നേതാക്കള്‍ ഉന്നയിക്കുന്നു.

ബൂത്ത് തലം മുതല്‍

ബൂത്ത് തലം മുതല്‍

പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ ബൂത്ത് തലം മുതല്‍ ഹൈക്കമാന്‍ഡ് വരെയുള്ള സമ്പൂര്‍ണ്ണമായ അഴിച്ചുപണിയാണ് കോണ്‍ഗ്രസിന് ഇന്ന് ആവശ്യമായി വന്നിരിക്കുന്നത്. ഹൈക്കമാന്‍ഡ് ഘടനയില്‍ തന്നെ മാറ്റം വരണമെന്ന ആവശ്യം പരസ്യമായി തന്നെ നേതാക്കള്‍ ഉന്നയിക്കുന്നു.

ഹൈക്കമാന്‍ഡ് തീരുമാനിക്കും

ഹൈക്കമാന്‍ഡ് തീരുമാനിക്കും

പാര്‍ട്ടിയോട് ഉത്തരാവിദത്തോട്ടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് ഉത്തരേന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളുടേയും ലക്ഷ്യമായിരുന്നില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കും. അത് അനുസരിക്കുക എന്ന രീതിയില്‍ മാത്രമായി അവരുടെ പ്രവര്‍ത്തനം ഒതുങ്ങി. അങ്ങനെ പ്രാദേശിക വികാരം മാനിച്ച് പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ പോയതിന്‍റെ ഫലമാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഇന്ന് നേരിടുന്നത്.

ഫീനിക്സ് പക്ഷിയെപ്പോലെ

ഫീനിക്സ് പക്ഷിയെപ്പോലെ

കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലെ വലിയ പ്രതിസന്ധികളില്‍ ഒന്നിലൂടെയാണ് കടന്നു പോവുന്നതെങ്കിലും ഒരിക്കലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. പ്രതിസന്ധികളില്‍ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വന്ന ചരിത്രമാണ് കോണ്‍ഗ്രസിന്‍റേത്. പക്ഷെ ആ തിരിച്ചു വരവ് അത്ര എളുപ്പമായിരിക്കില്ല. അതിന് കഠിനാധ്വാനവും സമ്പൂര്‍ണ്ണ സമര്‍പ്പണവും ആവശ്യമാണ്.

രാഹുലിന്‍റെ തീരുമാനം

രാഹുലിന്‍റെ തീരുമാനം

തോല്‍വിയില്‍ നിരാശനായി അല്ലെങ്കില്‍ അതിന്‍റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൈവിടുന്ന തരത്തിലുള്ള രാഹുലിന്‍റെ തീരുമാനം തന്നെയാണ് ആദ്യം തിരുത്തപ്പെടേണ്ടത്. താന്‍ കഠിനാധ്വാനം ചെയ്തിട്ടും സഹകരിക്കാന്‍ മുതിര്‍ന്ന നേതാക്കളോടുള്ള പ്രതിഷേധമാണ് രാഹിലിന്‍റെ രാജി പ്രഖ്യാപനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ അധികാരം പിടിച്ചെങ്കിലും അതിന്‍റെ യാതൊരു ആനുകൂല്യവും ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സംസ്ഥാനത്ത് തനിക്ക് തോന്നും പടിയാണ് കമല്‍ നാഥ് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവുന്നത്. തന്‍റെ മകനെ വിജയിപ്പിച്ചെടുക്കുന്നതില്‍ മാത്രം കമല്‍നാഥിന്‍റെ ശ്രദ്ധ ഒതുങ്ങിയെന്ന് വിമര്‍ശനവും ശക്തമാണ്.

രാജസ്ഥാനില്‍

രാജസ്ഥാനില്‍

രാജസ്ഥാനില്‍ ഗ്രൂപ്പ് പോരാണ് തിരിച്ചടികള്‍ക്ക് ആക്കം കൂട്ടിയത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തുടങ്ങിയ മുതിര്‍ന്ന നേതാക്കളടക്കം പല ഗ്രൂപ്പുകളായി തിരിഞ്ഞ്, പല വഴിക്കാണ് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിര്‍ന്ന നേതാക്കളുടെ ഇത്തരം ഉത്തരവാദിത്വമില്ലായ്മയാണ് പാര്‍ട്ടിയുടെ തകര്‍ച്ചക്കം ആക്കം കൂട്ടിയതെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

താരതമ്യം

താരതമ്യം

പലയിടത്തും കോണ്‍ഗ്രസ് ഇപ്പോഴും വെറും ആള്‍ക്കൂട്ടങ്ങള്‍ മാത്രമാണ്. നിലവിലെ ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് സംഘടനാസ്വഭാം തീരെയില്ലെന്ന് തന്നെ പറയേണ്ടി വരും. സംഘടനാചട്ടക്കൂടം രാഷ്ട്രീയ പരിപാടിയും കോണ്‍ഗ്രസ് ഇനിയെങ്കിലും രൂപപ്പെടുത്തണം.

2017 ല്‍

2017 ല്‍

രാഹുല്‍ ഗാന്ധി 2017 ല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നെ സംഘടനാ തലത്തില്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നെങ്കിലും അതൊന്നും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. പാര്‍ട്ടിയേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ മുന്‍തൂക്കം നല്‍കുന്ന നേതാക്കളോട് മാറിനില്‍ക്കണമെന്ന് പറയാനുള്ള ആര്‍ജവം നേതൃത്വം കാട്ടണം.

മാതൃകയാക്കാന്‍

മാതൃകയാക്കാന്‍

പോരായ്മകള്‍ ഏറെയുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ദേശീയ നേതൃത്വത്തിന് മാതൃകയാക്കാന്‍ ഏറെയുണ്ട്. ഗ്രൂപ്പിസം എന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ സജീവമാണെങ്കിലും സ്ഥാനാര്‍ത്ഥിത്വം നേടിയെടുക്കുന്നത് വരെ മാത്രമാണ് അത് പ്രകടമാവാറുള്ളു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് പല നേതാക്കളും മുഖവില കൊടുക്കാറില്ല.

ബൂത്ത് പ്രവര്‍ത്തനം

ബൂത്ത് പ്രവര്‍ത്തനം

ഒരു പരിധിവരെയങ്കിലും സജിവമായ ബൂത്ത് പ്രവര്‍ത്തനം നടക്കുന്നത് കേരളത്തില്‍ മാത്രമാണ് എന്ന് പറയേണ്ടി വരും. ഒരേസമയം തന്നെ ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷ സമുദായത്തേയും ഒപ്പം നിര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് സാധിച്ചതിനാലാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്.

ആദ്യം മാറേണ്ടത്

ആദ്യം മാറേണ്ടത്

ബിജെപിയുടെ സംഘടനാബലവും അവരുടെ വര്‍ഗീയ അജണ്ടകള്‍ വേഗം നടപ്പിലാവുന്നതുമായ ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ കേരളം ഒരു ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു പരിധിവരെ സാധിക്കില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം മാതൃകയാക്കാം. ചുരുക്കത്തില്‍ കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ ആദ്യം മാറേണ്ടത് നേതാക്കളുടെ ശൈലിയിലും ഉദാസീനതുയം സ്വാര്‍ത്ഥയുമാണ്.

English summary
can cogress retain its power in india politics?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X