ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടി, ലാലുപ്രസാദിനെതിരെ കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

പട്‌ന: ആര്‍ജെഡി നേതാക്കള്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയിട്ടുവെന്ന് ആരോപിച്ച് ലാലുപ്രസാദിനടക്കം ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വൈശാലിയിലെ ബിജെപി പ്രവര്‍ത്തകരുടെ വീടിന് മുന്നിലാണ് ലാലുപ്രസാദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആര്‍ജെഡി നേതാക്കള്‍ പശുവിനെ കെട്ടിയിട്ടത്.

സംഭവത്തില്‍ ഹാജിപൂര്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബിജെപി സ്വദേശിയായ ചന്ദേശ്വര്‍ ഭരതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പശുസ്‌നേഹം കപട സ്‌നേഹമാണെന്നും അത് വോട്ട് പിടിക്കാന്‍ മാത്രമാണെന്നും ലാലുപ്രസാദ് ആരോപിച്ചിരുന്നു.

lalu-prasad-yadav

ബീഹാര്‍ രാജ്ഗറില്‍ നടന്ന ആര്‍ജെഡി മീറ്റിങിലാണ് ലാലുപ്രസാദ് ബിജെപിയുടെ പശു സ്‌നേഹത്തെ കുറിച്ച് ആഞ്ഞടിച്ചത്. ബിജെപിയും ആര്‍എസ്എസും ഗോരക്ഷ എന്ന പേരില്‍ ന്യൂനപക്ഷത്തെയാണ് ഉന്നം വയ്ക്കുന്നതെന്നും ലാലും പ്രസാദ് പറഞ്ഞിരുന്നു. എന്നാല്‍ ലാലുപ്രസാദിന്റെ വിവാദ പരാമര്‍ശത്തിന് ശേഷം കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

English summary
Case against Lalu over advice to tie cows in front of RSS, BJP leaders' homes.
Please Wait while comments are loading...