ശശികലയ്ക്കു പിറകെ ദിനകരനും ജയിലിലേക്ക് ? ദിനകരനെതിരേ കേസെടുത്തു!! കാരണം....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പിറകെ തമിഴ്‌നാട്ടില്‍ എഐഡിഎംകെയുടെ വി കെ ശശികല വിഭാഗത്തിന് മറ്റൊരു തിരിച്ചടി. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആര്‍ കെ നഗറിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരനെതിരേ പോലീസ് കേസെടുത്തു.

കേസെടുത്തത്

കൈക്കൂലിക്കേസില്‍ ദില്ലി ക്രൈം ബ്രാഞ്ചാണ് ദിനകരനെതിരേ കേസെടുത്തിരിക്കുന്നത്. ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ശശികല പക്ഷത്തിന് കനത്ത ആഘാതമാണ് ഇത്.

കാരണം

പാര്‍ട്ടി ചിഹ്നമായ രണ്ടില തങ്ങള്‍ക്കു വിട്ടുനല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി വാഗ്ദാനം ചെയ്തതാണ് ദിനകരനെ പ്രതിക്കൂട്ടിലാക്കിയത്. 60 കോടിയാണ് ദിനകരന്‍ കൈക്കൂലിയായി ഓഫര്‍ ചെയ്തത്.

 ഒരാള്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖര്‍ എന്നയാളെയാണ് ഞായറാഴ്ച രാത്രി ഹയാത്ത് ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെ ദിനകരന്റെ റോള്‍ വ്യക്തമായത്. തുടര്‍ന്നു പോലീസ് ദിനകരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

1.3 കോടി പിടിച്ചെടുത്തു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്കു നല്‍കാന്‍ വച്ചിരുന്ന 1.3 കോടി രൂപ ദിനകരനില്‍ നിന്നു പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

പാര്‍ട്ടിചിഹ്നം മരവിപ്പിച്ചു

ജയലളിതയുടെ മരണ ശേഷം എഐഡിഎംകെ ശശികല പക്ഷവും ഒ പനീര്‍ശെല്‍വം പക്ഷവുമായി പിളര്‍ന്നതോടെ പാര്‍ട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇതോടെ രണ്ടു വിഭാഗങ്ങള്‍ക്കും പുതിയ ചിഹ്നം തിരഞ്ഞെടുക്കേണ്ടിവന്നിരുന്നു.

വോട്ട് കോഴ

ഏപ്രില്‍ 12 നായിരുന്നു ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല പക്ഷം വ്യാപകമായി പണമൊഴുക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

റെയ്ഡ് നടത്തി

വോട്ടിന് പണം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ ആദായ നികുതി വകുപ്പ് വിഭാഗം പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിലാണ് ആദായനികുതി വകുപ്പിനു രേഖകള്‍ ലഭിച്ചത്.

പ്രതിസന്ധിയില്‍

വിജയഭാസ്‌കറുമായി ബന്ധപ്പെട്ട് ശശികല വിഭാഗത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരവെയാണ് കേസിന്റെ രൂപത്തില്‍ പുതിയ പ്രതിസന്ധി അവര്‍ക്കു നേരിടേണ്ടിവന്നത്. വിജയഭാസ്‌കറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ അതു തിരഞ്ഞെടുപ്പില്‍ തനിക്കു തിരിച്ചടിയാണെന്ന നിലപാടിലായിരുന്നു ദിനകരന്‍.

English summary
Delhi's Crime Branch registered a case against Sasikala's nephew TTV Dinakaran, of attempting to bribe the Election Commission of India. (ECI) for the AIADMK's Symbol.
Please Wait while comments are loading...