കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി നദീജല തര്‍ക്കം: സുപ്രീം കോടതി വിധി ഇന്ന്.... ആശങ്കയോടെ അതിര്‍ത്തി പ്രദേശങ്ങള്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: 20 വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. 2007 ലെ കാവേരി ട്രൈബ്യൂണല്‍ വിധിക്കെതിരെ നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പറയുന്നത്.

കാവേരി നദീജല തര്‍ക്കത്തിലെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്. കര്‍ണാടകം തമിഴ്‌നാടിന് 419 ടി എം സി ജലം വിട്ടുകൊടുക്കണം എന്നായിരുന്നു വിധി. 562 ടി എം സി ജലമാണ് തമിഴ്നാട് ചോദിച്ചത്. കര്‍ണ്ണാടകയ്ക്ക് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അര്‍ഹതയുണ്ട് എന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ട്രൈബ്യൂണല്‍ വിധിക്കെിരെ കേരളവും കര്‍ണാടകവും തമിഴ്നാടും ഹരജി നല്‍കുകയായിരുന്നു.

വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ ഹൊസൂര്‍, അത്തിബെലെ എന്നിവടങ്ങളിലും സംഭരി പ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
A dispute that began in the 19th century is expected to witness a closure today. The Supreme Court is set to give its final verdict in the crucial Cauvery Waters dispute on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X