കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി, തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്ഇ ശുപാര്‍ശ ചെയ്തിരുന്നു. കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷ റദ്ദാക്കാനുളള തീരുമാനം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണം എന്ന് ചില സംസ്ഥാനങ്ങള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഒറ്റത്തവണ പരീക്ഷ നടത്താനുളള സാഹചര്യം എല്ലായിടത്തുമില്ലെന്നുളള വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ യോഗത്തില്‍ നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

EXAM

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി മാര്‍ക്ക് നിശ്ചയിക്കും. പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉളള ആശങ്ക അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ചെലുത്തി ആകരുത് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തേണ്ടത്. പരീക്ഷ എഴുതണം എന്നുളളവര്‍ക്ക് അതിന് പിന്നീട് അവസരം ഒരുക്കും. സാഹചര്യം അനുകൂലമാകുമ്പോള്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ നടത്താനും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

Recommended Video

cmsvideo
സി ബി എസ് ഇ, പ്ലസ് 2 പരീക്ഷ ഉപേക്ഷിച്ചു - തീരുമാനം പ്രധാനമന്ത്രിയുടെ യോഗത്തിൽ

പരീക്ഷാ ഫലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രം സിബിഎസ്ഇയോട് നിര്‍ദേശിച്ചിട്ടുണ്ട്. സമയബന്ധിതമായി പരീക്ഷാ ഫലം പ്രഖ്യാപിക്കും എന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. നേരത്തെ സുപ്രീം കോടതി അടക്കം സിബിഎസ്ഇ പരീക്ഷാ വിഷയത്തില്‍ ഇടപെട്ടിരുന്നു. പരീക്ഷ നടത്തുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പരീക്ഷ റദ്ദാക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

English summary
CBSE 12th Board examination cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X