കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട് അനുവദിയ്ക്കാമെന്ന് കേന്ദ്രം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജെല്ലിക്കെട്ട് അനുവദിയ്ക്കാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് മാര്‍ഗ രേഖകളും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സാംസ്‌ക്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള മത്സരമാണ് ജെല്ലിക്കെട്ടെന്നും അതിനാല്‍ തന്നെ കാളകളെ മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയില്‍ കേന്ദ്രം നല്‍കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.

Jallikattu

മത്സരത്തില്‍ മൃഗങ്ങള്‍ക്ക് പീഡനമേല്‍ക്കുന്നത് തടയണമെന്നും മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു നിശ്ചിത തുക ഡെപ്പോസിറ്റായി സ്വീകരിയ്ക്കണമെന്നും പിസ്തഇതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃഗങ്ങള്‍ക്ക് പീഡനമേല്‍ക്കുന്നെന്ന പരിസ്ഥിതി സംഘടനകളുടെ അപേക്ഷയെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ജെല്ലിക്കെട്ട നവിരോധിച്ചിരുന്നു. ഒട്ടേറെ സമരങ്ങള്‍ നടത്തിയാണ് 2011 ല്‍ ജെല്ലിക്കെട്ട് നിരോധിച്ചിരുന്നത്.

English summary
Centre Allows Jallikattu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X