അസം പ്രക്ഷോഭം നേരിടാന്‍ സൈന്യമിറങ്ങുന്നു; കശ്മീരില്‍ നിന്ന് 2000 സിആര്‍പിഎഫുകാരെ പിന്‍വലിച്ചു
ദില്ലി: കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നു. താഴ്‌വരയിലെ ക്രമസമാധാന അന്തരീക്ഷം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പിന്മാറ്റം. 2000 സൈനികരെയാണ് പിന്‍വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ അസമില്‍ വിന്യസിക്കും. പ്രത്യേക തീവണ്ടിയിലാണ് സിആര്‍പിഎഫുകാര്‍ അസമിലെത്തുക.
മണിപ്പൂരിലേക്ക് 700 സൈനികരെ അയക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. പകരം ഇവരെ അസമിലേക്ക് അയക്കും. നാഗാലാന്റിലെ ദിമാപൂരിലെ ക്യാംപിലാണ് സിആര്‍പിഎഫ് സൈനികര്‍ ആദ്യമെത്തുക. ഇവിടെ നിന്ന് ഇവര്‍ അസമിലേക്ക് പോകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിജെപി പാലംവലിച്ചെന്ന് വിമതര്‍; കര്‍ണാടകയില്‍ വീണ്ടും വിമതരുടെ യോഗം; ഓടിയെത്തി യെഡിയൂരപ്പ
അസമില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്. വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരുമാണ് സമരം നയിക്കുന്നത്. പലയിടത്തും സമരം അക്രമാസക്തമായിട്ടുണ്ട്. മന്ത്രിമാരെ വഴിതടയുകയാണ്. ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ക്രമസമാധാനം വഷളായ സാഹചര്യത്തിലാണ് സൈന്യത്തെ അസമിലേക്ക് അയക്കുന്നത്.
തമിഴ്‌നാട്ടിലെ മൂന്ന് ലക്ഷം പേരെ എന്തുചെയ്യും? കൈമലയര്‍ത്തി മോദി സര്‍ക്കാര്‍, വെട്ടിലായി ബിജെപി
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണ് സിആര്‍പിഎഫ് സൈനികരെ കശ്മീരില്‍ വിന്യസിച്ചിരുന്നത്. നേരത്തെ അവിടെയുള്ളതിന് പുറമെ ഒരു ലക്ഷത്തിലധികം സൈനികരെ അധികമായി വിന്യസിച്ചിരുന്നു. ഇപ്പോള്‍ കശ്മീരില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.