കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടൊഴിയാതെ ദുരിതം: ചെന്നൈ പകര്‍ച്ചവ്യാധി ഭീതിയില്‍, മരണം 450, ജനങ്ങള്‍ സാധാരണജീവിതത്തിലേക്ക്

  • By Siniya
Google Oneindia Malayalam News

ചെന്നൈ: പ്രളയകെടുതിയിലായ ചെന്നൈ പതുക്കെ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. എന്നാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. മാലിന്യവാഹിനി നദി കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് നഗരം. നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. ചെന്നൈ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 450 ആയി.

എന്നാല്‍ മഴക്ക് ശമനമായതോടെ ചെന്നൈയിലെ ജനജീവിതം പതുക്കെ മടങ്ങി വരാന്‍ തുടങ്ങിയിട്ടുണ്ട്. നദികളിലെയും മറ്റും ജലനിരപ്പു താഴ്ന്നു തുടങ്ങിയിട്ടുണ്ട്. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. 65 ശതമാനത്തോളം ബസ്സ് സര്‍വ്വീസുകളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

ഭീഷണി ഉയര്‍ത്തുന്നത്

ഭീഷണി ഉയര്‍ത്തുന്നത്

മാലിന്യ വാഹിനിയായ നദി കരകവിഞ്ഞ് ജനവാസമേഖലയിലേക്ക ഒഴുകിയതാണ് പകര്‍ച്ച വ്യാധി ഭീഷണി ഉയര്‍ത്തുന്നത്. ചെന്നൈ നഗരത്തിലുള്ള കൂവം നദി മഴയെ തുടര്‍ന്ന് കരകവിഞ്ഞൊഴുകിയിരുന്നു.

മരണം 450

മരണം 450

ചെന്നൈ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 450 ആയി. എന്നാലിപ്പോള്‍ പകര്‍ച്ച വ്യാധി ഭീഷണിയിലാണ് ജനങ്ങള്‍.

പകര്‍ച്ച വ്യാധി നേരിടാന്‍

പകര്‍ച്ച വ്യാധി നേരിടാന്‍

പകര്‍ച്ച വ്യാധി നേരിടാനുള്ളല മുന്നൊരുക്കത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍ മിക്ക ആശുപത്രികളിലും വെള്ളക്കെട്ടുകളുള്ളതിനാല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി ഭീഷണി ദുരിതാശ്വാസ പ്രവര്‍ത്തകരെയും അലട്ടുന്നുണ്ട്.

എല്ലാവരെയും രക്ഷപ്പെടുത്തും

എല്ലാവരെയും രക്ഷപ്പെടുത്തും

വെള്ളപ്പൊക്കത്തില്‍ കുടുങ്ങികിടക്കുന്നവരെ ഇന്ന് ഉച്ചയോടെ ര്കഷപ്പെടുത്തുമെന്നാണ് കരുതുന്നത്. 11 ല്കഷം ആളുകളെയാണ് സംരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുള്ളത്.

ജനജീവിതം സാധാരണഗതിയിലേക്ക്

ജനജീവിതം സാധാരണഗതിയിലേക്ക്

മഴയ്ക്ക് ശമനമായതോടെ ജനജീവിതം സാധാരണഗതിയിലേക്ക നീങ്ങി തുടങ്ങി. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സൈന്യവും ദുരന്ത നിവാരണ സേനയും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി

നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി

വെള്ളക്കെട്ടിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കിലും നദികളിലെ ജലനിരപ്പ താഴ്ന്നു തുടങ്ങിയിട്ടുണ്ട്. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

വിമാന സര്‍വ്വീസുകള്‍

വിമാന സര്‍വ്വീസുകള്‍

റണ്‍വേയില്‍സ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട വിമാത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആഭ്യന്തര സര്‍വീസുകള്‍ക്കാണ് തുടക്കമായത്.

റെയില്‍ റോഡ് ഗതാഗതം

റെയില്‍ റോഡ് ഗതാഗതം

ഉച്ചയോടെ റെയില്‍ ഗതാഗതം പൂര്‍ണമായും സാധാരണ ഗതിയിലാകും. എന്നാല്‍ റോഡ് മിക്കയിടങ്ങളിലും മഴവെള്ളത്തില്‍ ഒലിച്ചു പോയിരുന്നു. കെ എസ് ആര്‍ ടിസിയുടെ 12 സര്‍വ്വീസുകള്‍ ഇന്ന് സര്‍വ്വീസ് ആരംഭിക്കും.

കേരളത്തിലേക്ക് ബസ്സ് സര്‍വ്വീസ്, സൗജന്യ യാത്ര

കേരളത്തിലേക്ക് ബസ്സ് സര്‍വ്വീസ്, സൗജന്യ യാത്ര

കെ എസ് ആര്‍ടിസി ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്തേക്കും,തൃശൂര്‍,കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങയളിലേക്കാണ് ബസ്സ് സര്‍വ്വീസ്.65 ശതമാനം ബസ്സുകളും സര്‍വ്വീസ് ആരംഭിച്ചു. ഇനി ഒരു അറിയിപ്പ ഉണ്ടാകുന്നതു വരെ ബസ്സ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.

കേരളത്തിലേക്ക് രണ്ട് സ്‌പെഷല്‍ ട്രെയിനുകള്‍

കേരളത്തിലേക്ക് രണ്ട് സ്‌പെഷല്‍ ട്രെയിനുകള്‍

കേരളത്തിലേക്ക് രണ്ട സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. ആര്‍ക്കോണത്തു നിന്നാണിത്.

പണമില്ലാത്ത അവസ്ഥ

പണമില്ലാത്ത അവസ്ഥ

വെള്ളപ്പൊക്കത്തില്‍ മിക്കപേരും വീടു വിട്ടെങ്കിലും കൈയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മിക്കയിടങ്ങളിലും ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതോടെ എടി എമ്മുകളും പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എടി എം കൗണ്ടറിന്റെ അരികെ നീണ്ട നിരയായിരുന്നു.

English summary
Chennai rain, epidemic scare, bus, train,flight service begin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X