ഇന്ത്യ-യുഎസ് സൈനിക കരാറില്‍ ചൈന ആശങ്കയില്:ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംഭവിക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഇന്ത്യ- യുഎസ് പ്രതിരോധ കരാറില്‍ ചൈനയ്ക്ക് ആശങ്ക. തിങ്കഴാഴ്ച മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനി
ടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎ​സ് പ്രസിഡന്‍റും നിരീക്ഷണ ഡ്രോണുകള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. അമേരിക്കയുമായുള്ള കരാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശേഷി വര്‍ധിക്കുമെന്നാണ് ചൈനീസ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയ്ക്ക് 22 സൈനിക നിരീക്ഷണ ഡ്രോണുകള്‍ നല്‍കാമെന്ന് അമേരിക്ക പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശേഷി വര്‍ധിക്കുമെന്നും ഇത് ചൈനക്കാരില്‍ ആശങ്ക വളര്‍ത്തുന്നുവെന്നും എഫ് 16 വിമാനം നിര്‍മിക്കാനുള്ള തീരുമാനത്തേക്കാള്‍ ആശങ്ക നല്‍കുന്നതെന്ന് ചൈനീസ് സെന്‍റര്‍ ഫോര്‍ ആംസ് കണ്‍ട്രോളിലെ യുദ്ധവിദഗ്ദനും പെക്കിംഗ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസറുമായ പ്രൊഫസറായ ഹാന്‍ ഹ്വാ പറയുന്നത്.

മോദിയുടെ സന്ദര്‍ശനത്തില്‍ ഉറ്റുനോക്കി

മോദിയുടെ സന്ദര്‍ശനത്തില്‍ ഉറ്റുനോക്കി

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഏറെ ആശങ്കയോടെയാണ് ചൈന ഉറ്റുനോക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം യുഎസ്- ചൈന ബന്ധത്തില്‍ ആഘാതങ്ങളുണ്ടാക്കുമെന്നാണ് ചൈനീസ് വിദഗ്ദരുടെ വിലയിരുത്തല്‍. നേരത്തെ ജോര്‍ജ് ബുഷ് അധികാരത്തിലിരിക്കെ ഇന്ത്യ-യുഎസ് ബന്ധവും ചൈനയ്ക്ക് നെഞ്ചിടിപ്പ് സൃഷ്ടിക്കുന്നതായിരിന്നു. 2005ല്‍ ഇന്ത്യ യു​എസ്സുമായി ആണവ കരാര്‍ ഒപ്പുവച്ചതിനെയും ചൈന ഇതേ കണ്ണോടെയായിരുന്നു നോക്കിക്കണ്ടത്.

 പ്രതിരോധ ബന്ധത്തില്‍ വളര്‍ച്ച

പ്രതിരോധ ബന്ധത്തില്‍ വളര്‍ച്ച

അമേരിക്കയുമായുള്ള പ്രതിരോധ ബന്ധം ആഴത്തിലാക്കുന്നതിന് വേണ്ടിയാണ് മോദി സര്‍ക്കാര്‍ യുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നാണ് ചൈനീസ് വിദഗ്ദരുടെ നിരീക്ഷണം. അതേ സമയം ജപ്പാനുമായോ ഫിലിപ്പൈന്‍സുമായോ ഇന്ത്യ പ്രതിരോധ ബന്ധം കെട്ടിപ്പടുക്കുമെന്ന് കരുതാനാവില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

22 ഡ്രോണുകള്‍ വില്‍ക്കും

22 ഡ്രോണുകള്‍ വില്‍ക്കും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു​എസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസം അവശേഷിയ്ക്കെയാണ് ഇന്ത്യയ്ക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ വില്‍ക്കാമെന്ന് അമേരിക്ക അറിയിച്ചത്. 200- 300 കോടി വരെയുള്ള ആയുധ ഇടപാടിനാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇന്ത്യയെ പ്രതിരോധ പങ്കാളിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിന് പുറമേ എഫ് 16 യുദ്ധവിമാനങ്ങളും സംയുക്തമായി നിര്‍മിക്കാനുനും ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ട്

ഗാര്‍ഡിയന്‍ ഡ്രോണ്‍

ഗാര്‍ഡിയന്‍ ഡ്രോണ്‍

പ്രിഡേറ്റര്‍ ഡ്രോണ്‍ എന്ന് വിളിക്കുന്ന സൈനിക ഡ്രോണുകളുടെ കൂട്ടത്തില്‍പ്പെട്ടതാണ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍. പ്രതിരോധ രംഗത്ത് രഹസ്യാന്വേഷണം, നിരീക്ഷണം, വിവരശേഖരണം എന്നിവയ്ക്ക് വേണ്ടിയാണ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വരുന്നത്. 1,746 കിലോ ഭാരം വഹിക്കാന്‍ കഴിവുള്ള ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് 27 മണിക്കൂറിലേറെ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. റിമോട്ട് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് 50,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കും.

English summary
In China, many experts see the Modi government crafting a much closer relationship with the US and deepening defence ties, but at the same time do not expect India to become an ally.
Please Wait while comments are loading...