കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വിമാന അപകടം; ബോയിങ് 737 വിമാനങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി

Google Oneindia Malayalam News

ചൈനയിലെ ബോയിങ് വിമാനാപക‌ടത്തിനു പിന്നാലെ ഇന്ത്യയിലെ ബോയിങ് 737 വിമാനങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെ‌ടുത്തി ഇന്ത്യ. ചൈന ഈസ്റ്റേൺ എയർലൈൻ വിമാനം തകർന്ന് 132 പേർ മരിച്ചതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ ബോയിങ് 737 വിമാനങ്ങള്‍ക്കുമുള്ള നിരീക്ഷണം വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചത്. സ്‌പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ മൂന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ് ബോയിംഗ് 737 വിമാനങ്ങളുള്ളത്.

Boeing

റഷ്യൻ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്, ഫ്ലൈറ്റ് സുരക്ഷ എന്നത് ഗൗരവകരമായ കാര്യമാണെന്നും നിലവിലെ സ്ഥിതിഗതികള്‍ തങ്ങള്‍ സൂക്ഷമമായി പഠിക്കുകയാണെന്നും ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ മേധാവി അരുൺ കുമാർ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. അതോ‌ടൊപ്പം ബോയിംഗ് 737 വിമാനങ്ങള്‍ക്ക് കൂ‌ടുതല്‍ നിരീക്ഷണം ഏര്‍പ്പെ‌ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റ് നടപടിക്രമങ്ങൾ, വായു യോഗ്യത, പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ടീമുകളെ വിന്യസിക്കുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ചൈനയില്‍ വിമാനം തകര്‍ന്ന് വീണ് 132പേര്‍ കൊല്ലപ്പെട്ടു

ഞായറാഴ്ച പുലര്‍ച്ചെ , 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി യുനന്‍ പ്രൊവിന്‍സിന്‍റെ തലസ്ഥാനമായ കുമിങ്ങിൽ നിന്ന് ഗ്വാങ്ഷൗവിലേക്ക് പ്രാദേശിക സമയം 1.11ന് പുറപ്പെ‌ട്ട ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനമായ - MU5735 ആണ് ഗ്വാങ്‌സി പർവതങ്ങളിൽ തകർന്നുവീണത്. 3.5ന് വിമാനത്തിന്‍റെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരുന്നുവങ്കിലും വുഷു നഗരത്തിന് മുകളിലെത്തിയപ്പോള്‍, അതായത് 2.22 ന് വിമാനത്തിന് ബന്ധം നഷ്ടപ്പെ‌ടുകയായിരുന്നു. പിന്നീ‌ട് വുഷുവിന് സമീപത്തെ മലമുകളില്‍ വിമാനം തകര്‍ന്നു വീണതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

English summary
China plane crash; India Put Boeing 737s under Enhanced Surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X