കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മാവന്‍ ഹരിയാനയില്‍ കുടുങ്ങി!

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മാവന്‍ ഹരിയാനയില്‍ കുടുങ്ങി. കേരളത്തില്‍ നിന്നും പോയ മൃഗസംരക്ഷണ വകുപ്പ് സംഘത്തിന്റെ ചെയര്‍മാനാണ് ഉമ്മന്‍ ചാണ്ടിയുടെ അമ്മാവനായ ജോണ്‍ ജേക്കബ് വാഴക്കാലി. ഹരിയാനയെ പിടിച്ചുകുലുക്കിയ ജാട്ട് സംവരണാനുകൂലികളുടെ പ്രക്ഷോഭമാണ് ഇദ്ദേഹത്തിനും സംഘത്തിനും പണി കൊടുത്തത്.

കര്‍ണാലിനാണ് ജോണ്‍ ജേക്കബും സംഘവും പെട്ടുപോയത്. ഒരു ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തങ്ങള്‍ കര്‍ണാലില്‍ എത്തിയതെന്ന് ജോണ്‍ ജേക്കബ് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് പറഞ്ഞു. പ്രധാന റോഡുകളെല്ലാം പ്രക്ഷോഭകാരികള്‍ തടഞ്ഞതോടെ മുപ്പതംഗ സംഘം കര്‍ണാലില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

ചിലര്‍ക്ക് രക്ഷപ്പെടാന്‍ പറ്റി

ചിലര്‍ക്ക് രക്ഷപ്പെടാന്‍ പറ്റി

70 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ റോഡ് മാര്‍ഗം ദില്ലിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ മുപ്പതോളം പേര്‍ കര്‍ണാലില്‍ കുടുങ്ങി.

റോഡുകളെല്ലാം ബ്ലോക്ക്

റോഡുകളെല്ലാം ബ്ലോക്ക്

ചണ്ഡിഗഡിലേക്ക് എത്തിക്കാം എന്ന് സംഘാടകര്‍ ജോണ്‍ ജേക്കബിനോടും കൂടെയുള്ളവരോടും പറഞ്ഞിരുന്നത്രെ. എന്നാല്‍ റോഡുകളെല്ലാം പ്രക്ഷോഭകാരികള്‍ തടഞ്ഞതിനാല്‍ ഇവര്‍ക്ക് ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയേണ്ടി വന്നു

കേരളത്തില്‍ നിന്നും സഹായം

കേരളത്തില്‍ നിന്നും സഹായം

കേരളത്തിലെ നഗരവികസന മന്ത്രിയായ കെ സി ജോസഫിനെ വിളിച്ച് ജോണ്‍ ജേക്കബ് സഹായം അഭ്യര്‍ഥിച്ചു. വേണ്ടതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

മുഖ്യമന്ത്രിയും അറിഞ്ഞു

മുഖ്യമന്ത്രിയും അറിഞ്ഞു

അമ്മാവനും കൂട്ടരും ഹരിയാനയില്‍ പെട്ടുപോയ വിവരം വൈകിയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിഞ്ഞിരുന്നു. എന്നാല്‍ യാത്രയിലായതിനാല്‍ അമ്മാവനുമായി സംസാരിക്കാന്‍ പറ്റിയില്ല

എന്തിനായിരുന്നു പ്രക്ഷോഭം

എന്തിനായിരുന്നു പ്രക്ഷോഭം

സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെ സംവരണ പട്ടികയില്‍ ഇടം വേണം എന്നാവശ്യപ്പെട്ടാണ് വടക്കു കിഴക്കന്‍ കര്‍ഷക സമൂഹമായ ജാട്ടുകള്‍ പ്രക്ഷോഭം നടത്തിയത്. 1991 മുതല്‍ ഈ പ്രക്ഷോഭങ്ങള്‍ ഏറിയും കുറഞ്ഞും നടന്നുവരികയാണ്

സമരം അക്രമാസക്തം

സമരം അക്രമാസക്തം

ഫെബ്രുവരി 15 നാണ് സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ സമരം തുടങ്ങിയത്. സമരം അക്രമാസക്തമായി. 12 പേര്‍ കൊല്ലപ്പെട്ടു. സമരക്കാര്‍ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറുകളും എ ടി എം മെഷീനുകളും തീയിടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തുകയും ചെയ്തിരുന്നു.

കലാപം ഒതുങ്ങുന്നു

കലാപം ഒതുങ്ങുന്നു

ജാട്ട് സമുദായ നേതാക്കളുമായി നടത്തിവന്ന ചര്‍ച്ചയ്ക്കൊടുവില്‍ സംവരണം ഏര്‍പ്പെടെത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെ സംസ്ഥാനത്തെ പ്രക്ഷോഭങ്ങള്‍ അവസാനിക്കുകയാണ്. സമര നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായാണ് ചര്‍ച്ച നടത്തിയത്.

English summary
Kerala Chief Minister Oommen Chandy's uncle, who was part of a delegation to Haryana was standed in Karnal following the Jat protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X