കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോറനെ വീഴ്ത്താന്‍ ബിജെപി ചാക്കിട്ട് പിടിക്കും: ജാര്‍ഖണ്ഡില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഏത് നിമിഷവും സര്‍ക്കാര്‍ വീഴാമെന്ന സൂചനകള്‍ക്കിടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ബിജെപി, ജെഎംഎം, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് റായ്പൂരിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ കൊണ്ടുപോയിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ടാണ് അവിടെയെത്തിയത്. ആര്‍ജെഡി എംഎല്‍എമാരും ഇവര്‍ക്കൊപ്പമുണ്ട്. റായ്പൂരിലെ മേയ്‌ഫെയര്‍ ഗോള്‍ഡ് റിസോര്‍ട്ടിലാണ് ഇവരുള്ളത്. അതിസുരക്ഷാ മേഖലയായി ഇതിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യത ഭീഷണി നിലനില്‍ക്കെയാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അടക്കം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോട് കൂടിയാണ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് രണ്ട് ബസ്സുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്.

1

വിമാനത്താവളത്തില്‍ ഇവര്‍ക്ക് വേണ്ടി ചാര്‍ട്ട് ചെയ്ത വിമാനം തയ്യാറായിരുന്നു. എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ബസ്സില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹേമന്ദ് സോറന്റെ അയോഗ്യത ബിജെപി മുതലെടുത്ത് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജെഎംഎം കരുതുന്നത്.

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

സോറന്റെ വീട്ടില്‍ യുപിഎയിലെ എംഎല്‍എമാരെല്ലാം യോഗം ചേര്‍ന്നിരുന്നു. 31 എംഎല്‍എമാരാണ് റായ്പൂരിലേക്ക് പോകുന്നത്. ഏത് സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇതുവരെ കാണാത്ത സംഭവങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല. സാഹചര്യങ്ങളൊക്കെ നിയന്ത്രണ വിധേയമാണെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ നേരത്തെ ഹേമന്ദ് സോറന്‍ കണ്ടിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച്ച. സോറനെതിരെ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ഇതുവരെ നടപടിയൊന്നും എടുത്തില്ല.

സോറന്‍ ബോട്ടില്‍ യാത്ര ചെയ്തതിനെ നേരത്തെ ബിജെപി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിക്‌നിക്കിലാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബാബുലാല്‍ മറാണ്ഡി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഭരണസംവിധാനങ്ങളും നിലച്ച അവസ്ഥയിലാണെന്നും മറാണ്ഡി ആരോപിച്ചു. എന്നാല്‍ രാജിവെക്കാനില്ലെന്നാണ് ഹേമന്ദ് സോറന്റെ നിലപാട്.

ഭരിക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനുണ്ടെന്നും ജെഎംഎം പറയുന്നു. ഹേമന്ദ് സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്ക് തന്നെ അനുവദിച്ചെന്നാണ് ആരോപണം. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

English summary
congress and jmm mla's reached raipur resort amid poaching fears from bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X