ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി: കോണ്‍ഗ്രസ് ബിജെപി- എംഎല്‍എമാര്‍ തമ്മില്‍‌ തല്ലി,

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കയ്യാങ്കളി. സവര്‍ക്കുണ്ട് ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദൂധത്താണ് ബിജെപി എംഎല്‍എയെ നിയമസഭയില്‍ വച്ച് അടിച്ചത്. സംഭവത്തില്‍ എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തതായി ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി വ്യക്തമാക്കി. മൈക്ക് ഒടിക്കുകയും ബിജെപി എംഎല്‍എയെയും ആക്രമിക്കുകയായിരുന്നു. നിയമസഭയിലെ മൈക്രോഫോണ്‍ ഉപയോഗിച്ചാണ് എംഎല്‍എയെ മര്‍ദിച്ചിട്ടുള്ളത്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് സംഭവം. സംഭവത്തോടെ നിയമസഭ 15 മിനിറ്റ് നേരത്തേയ്ക്ക് പിരിയുകയും ചെയ്തിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.

vijay-rupani

നിയമസഭയില്‍ പ്രതാപ് സംസാരിക്കുന്നത് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം ബിജെപി എംഎല്‍എ വിക്രം മാദമിനെ ആക്രമിച്ചത്. ബാപ്പുറാം ആശ്രമപരിസരത്തുവച്ച് രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി ആര്‍ എ ഫാല്‍ദു സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ നീക്കങ്ങള്‍. സംഭത്തില്‍ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലേയ്ക്ക് മാര്‍ച്ചും നടത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചാല്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress and BJP MLAs slapped and kicked each other and mouthed expletives in the Gujarat Assembly on Wednesday after the Question Hour on Wednesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്