കെട്ടിപ്പിടുത്തം കുറച്ച് കടമ നിറവേറ്റൂ: മോദിയ്ക്ക് കോണ്‍ഗ്രസിന്റെ വാലന്റൈൻസ് ഡേ സമ്മാനം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വാലന്റൈന്‍സ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസിന്റെ പ്രണയ സമ്മാനം. കോൺഗ്രസിന്റെ ട്വിറ്റർ പേജിലാണ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കെട്ടിപ്പിടുത്തം കുറച്ച് കടമകൾ നിറവേറ്റൂവെന്നും എല്ലാ ഇന്ത്യക്കാരെയും തുല്യമായി സ്നേഹിക്കു എന്നുമാണ് കോണ്‍ഗ്രസ് മോദിക്ക് നൽകുന്ന ഉപദേശം. ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഗ്ദാനങ്ങള്‍ പാലിക്കുകയാണെന്നും കോൺഗ്രസ് മോദിയെ ഓർമിപ്പിക്കുന്നു. ജൻകി ബാത് എന്ന ഹാഷ്ഗാടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.

പ്രതിമാസ മൻ കി ബാത്തിൽ ജനങ്ങളോട് തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്ന മോദി ജനങ്ങളുടെ മൻ കി ബാത്ത് കൂട്ടി കേൾക്കണമെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മോദി നൽകിയിട്ടുള്ള വാദ്ഗാദങ്ങള്‍ പാലിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തേയ്ക്ക് കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാൽ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 15- 20 ലക്ഷം രൂപ വരെ നിക്ഷേപിക്കുമെന്നും മോദി ജനങ്ങള്‍ക്ക് വാഗ്ദാനം നൽകിയിരുന്നു.

narendra-mod

നോട്ട് നിരോധനം നടപ്പിലാക്കുമ്പോൾ മോദി നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചും കോൺഗ്രസ് വീഡിയോയിൽ ഓർമിപ്പിക്കുന്നു. നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കുമെന്നും വ്യാജ നോട്ടുകൾ ഇല്ലാതാക്കുമെന്നും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുമെന്നും മോദി അവകാശപ്പട്ടിരുന്നു.

English summary
The Congress today released a satirical video wishing Prime Minister Narendra Modi on the occasion of Valentine's Day.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്