കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തകര്‍ക്ക് ആയോധന കലകളില്‍ പരിശീലനവുമായി കോണ്‍ഗ്രസും; സേവാദളിനെ അടിമുടി ഉടച്ചുവാര്‍ക്കും

Google Oneindia Malayalam News

Recommended Video

cmsvideo
സേവാദളിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നു |OneIndia Malayalam

ദില്ലി: വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ടെങ്കിലും സേവാദളിന്റെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ്സില്‍ അത്ര തൃപ്തികരമായ അഭിപ്രായമല്ല ഉള്ളത്. സിപിഎം റെഡ് വളണ്ടിയര്‍മാരെയും ലീഗ് വൈറ്റ് ഗാര്‍ഡുമാരെയുമൊക്കെ മികച്ച രീതിയില്‍ അണിനിരത്തി പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുമ്പോള്‍ സേവാദളിന്റെ പ്രവര്‍ത്തനം നേതാക്കന്‍മാരെ സ്വാഗതം ചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നു എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ട് സേവാദളിനെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അണികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതടക്കമുള്ള മാറ്റങ്ങളാണ് സേവാദളില്‍ കൊണ്ടുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സേവാദള്‍

സേവാദള്‍

സേവാദള്‍ ഓള്‍ ഇന്ത്യ ചീഫ് ഓര്‍ഗനൈസര്‍ ലാല്‍ ജി ദേശായിയുടെ നേതൃത്വത്തില്‍ 19,20 തിയ്യതികളിലായി ദില്ലിയില്‍ നടന്ന സേവാദള്‍ ദേശീയ ഏക്‌സിക്യൂട്ടീവ് യോഗത്തിലാണ് സേവാദളില്‍ പരിക്ഷകരണങ്ങല്‍ കൊണ്ടുവരാന്‍ തീരുമാനമായത്.

ആയോധനകലകളില്‍ പരിശീലനം

ആയോധനകലകളില്‍ പരിശീലനം

ആയോധനകലകളില്‍ പരിശീലനമുള്‍പ്പടെ നല്‍കി സേവാദള്‍ പുനഃസംഘടിപ്പിക്കാനാണ് നാഷണല്‍ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ ഇനി മുതല്‍ സേവാദള്‍ പ്രവര്‍ത്തകര്‍ സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് യോഗത്തിന്റെ മറ്റൊരും ശ്രദ്ധേയ നിര്‍ദ്ദേശം.

പരേഡില്‍ ഒതുങ്ങാതെ

പരേഡില്‍ ഒതുങ്ങാതെ

പരേഡിലും സേവനപ്രവര്‍ത്തനങ്ങളിലും ഒതുങ്ങാതെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ വരെ സേവാദള്‍ പ്രവര്‍ത്തകരെ പങ്കാളികളാക്കും. സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ചീഫ് ഓര്‍ഗനൈസറുമാണ് സംസ്ഥാന കാര്യങ്ങള്‍ നിയന്ത്രിക്കുക.

നേരിട്ട് ആശയവിനിമയം

നേരിട്ട് ആശയവിനിമയം

കെപിസിസിയുടെ ഇടനിലയില്ലാതെ കേന്ദ്രനേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം ഉണ്ടാക്കും. എന്നിരുന്നാലും പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് കീഴിലായിരിക്കും. കേന്ദ്രവുമായി നേരിട്ട് ഇടപെടാനുള്ള സൗകര്യം ജനുവരി 15 മുതല്‍ സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബൂത്ത്തലം മുതല്‍

ബൂത്ത്തലം മുതല്‍

ബൂത്ത്തലം മുതല്‍ സേവാദളിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. സേവാദളില്‍ പരിശീലനം ലഭിച്ചവരില്‍ പ്രാദേശിക തലത്തില്‍ യുവജനവിഭാഗങ്ങളെ സംഘടിപ്പിക്കും. ഇതിനായി കോണ്‍ഗ്രസ്സില്‍ പുതിയ അംഗത്വം നല്‍കുന്നത് തുടരുകയാണെന്നും സേവാദള്‍ കോ-ഓര്‍ഡിനേറ്റര്‍ പുഷ്പദാസ് വെള്ളപ്പന വ്യക്തമാക്കുന്നു.

വനിതാ വിങ്

വനിതാ വിങ്

വനിതാ വിങ് ഉള്‍പ്പടെ ആറുവിഭാഗങ്ങളിലായി സേവദള്‍ പുനഃസംഘടിപ്പിക്കും. രാഷ്ട്ര നിര്‍മ്മാണം, രാഷ്ട്രസേവ എന്നിവയ്ക്ക് പ്രധാന്യം നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. എംഎ സലാം, ജയകുമാരി എന്നിവര്‍ക്കാണ് സേവാദളിന്റെ പുനഃസംഘടനയുടെ ചുമതല.

കമാന്‍ഡോ പരിശീലനം

കമാന്‍ഡോ പരിശീലനം

സേവാദള്‍ പ്രവര്‍ത്തകര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കുക എന്നുള്ളതാണ് സുപ്രധാനമായ മാറ്റം. ആയോധനകലകളില്‍ പരിശീലനം നേടിയവര്‍ക്ക് മാത്രമേ ശാരീരികവും മാനസികവുമായ കരുത്തോടെ ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ കഴിയു എന്ന വിലിയിരുത്തലിലാണ് പുതിയ തീരുമാനം കൈകൊണ്ടത്.

യൂണിഫോമിലും മാറ്റങ്ങള്‍

യൂണിഫോമിലും മാറ്റങ്ങള്‍

പുനഃസംഘടനയില്‍ യൂണിഫോമിലും മാറ്റങ്ങള്‍ കൊണ്ടുവരും. പുതിയ സേവാദള്‍ യൂണിഫോമില്‍ ഷര്‍ട്ടില്‍ ഷോള്‍ഡര്‍ ഫ്‌ളാപ്പ്, വിസില്‍ എന്നിവ ഉണ്ടാകില്ല. ഇരുവശത്തും പോക്കറ്റുള്ള വെള്ള ഷര്‍ട്ട് , പാന്റ്‌സ്, കറുത്ത ഷൂ, ബാഡ്ജ്, ഗാന്ധിത്തൊപ്പി എന്നിവ യൂണിഫോമിന്റെ ഭാഗമായിരിക്കും.

English summary
congress seva dal reorganisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X