കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് കൊറോണ നിരീക്ഷണത്തിലുള്ളയാള്‍ രക്ഷപ്പെട്ടു, തിരച്ചില്‍ ശക്തം!!

Google Oneindia Malayalam News

മംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ നിരീക്ഷണത്തിലുള്ളയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. രാജ്യത്ത് കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇയാള്‍ രക്ഷപ്പെട്ടത് പുതിയ ആശങ്കകളാണ് സമ്മാനിക്കുന്നത്. മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പോലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് കണ്ടെത്തിയിട്ടില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത ശക്തമാണ്. അവരെയെല്ലാം കണ്ടെത്തുക എന്ന ദുഷ്‌കരമായ വെല്ലുവിളിയും നേരിടേണ്ടി വരും.

1

കഴിഞ്ഞ ദിവസം ദുബായില്‍ നിന്നാണ് ഇയാള്‍ മംഗളൂരുവിലെത്തിയത്. തുടര്‍ന്ന് കൊറോണ പരിശോധനയ്ക്ക് ഇയാള്‍ വിധേയനായിരുന്നു. ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് പനി ഉണ്ടായിരുന്നതായി കര്‍ണാടക ആരോഗ്യ പ്രവര്‍ത്തകരും സ്ഥിരീകരിച്ചു. എന്നാല്‍ ആശുപത്രിയില്‍ ഇയാളുടെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. രാത്രിയില്‍ ആശുപത്രിയില്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. തനിക്ക് രോഗമൊന്നുമില്ലെന്ന് ഇയാള്‍ ആശുപത്രി അധികൃതരോട് തര്‍ക്കിക്കുന്നുണ്ടായിരുന്നു.

മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലായിരുന്നു ഇയാളെ പ്രവേശിച്ചിരുന്നത്. രാത്രി ഇയാള്‍ ആശുപത്രി അധികൃതരോട് വാക്കേറ്റമുണ്ടായതിന് ശേഷമാണ് ഇയാളെ കാണാതായത്. താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിക്കൊള്ളാമെന്ന് പറഞ്ഞാണ് ഇയാള്‍ ആശുപത്രി വിട്ടതെന്ന് ജീവനക്കാരും പറയുന്നു. തനിക്ക് കൊറോണയില്ലെന്നും ഇപ്പോഴത്തെ ചികിത്സ ശരിയല്ലെന്നും ഇയാള്‍ വിളിച്ച് പറഞ്ഞതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇയാള്‍ ആശുപത്രി വിട്ട ഉടനെ തന്നെ ഹെല്‍ത്ത് ഓഫീസര്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

മംഗളൂരു മേഖല മുഴുവന്‍ കടുത്ത നിരീക്ഷണത്തിലാണ്. തീരദേശ ജില്ലകളിലേക്ക് ഇയാള്‍ കടന്നതായും സൂചനയുണ്ട്. ഇയാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ ജില്ലയിലെ ഹെല്‍ത്ത് ഓഫീസറായ സിക്കന്ദര്‍ പാഷ ഇയാളെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെക്കണമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം വിട്ടയക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ കേസെടുക്കാനുള്ള വകുപ്പുകള്‍ വരെയുണ്ടെന്നാണ് സൂചന. രോഗമുണ്ടെന്ന സൂചനയുണ്ടായിട്ടും മനപ്പൂര്‍വം ബുദ്ധിമുട്ടാക്കുന്നതാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

cmsvideo
Minister KK Shylaja congratulated for mallu traveller For His Braveness | Oneindia Malayalam

കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കളും ആശുപത്രിയില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇവരോടൊപ്പം ഇയാളെ അയക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് തള്ളയിിരുന്നു. അതേസമയം ഇയാളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തേണ്ട സമയമായെന്ന് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു. കര്‍ണാടകത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ടയില്‍ മാത്രം 3000 പേര്‍ നിരീക്ഷണത്തിലാവും, പൊങ്കാല നിര്‍ത്തിവെക്കില്ലെന്ന് മന്ത്രിപത്തനംതിട്ടയില്‍ മാത്രം 3000 പേര്‍ നിരീക്ഷണത്തിലാവും, പൊങ്കാല നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

English summary
coronavirus suspect flees from mangaluru hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X