കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത നാശം വിതച്ച് തിത്‌ലി തീരത്ത്; ഒഴിപ്പിച്ചത് 5 ലക്ഷം പേരെ, 16 ജില്ലകളില്‍ റെഡ്അലര്‍ട്ട്, മരണം

Google Oneindia Malayalam News

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടിന് മുകളില്‍ ഉദ്ഭവിച്ച് തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത് കനത്ത നാശം വിതക്കുന്നുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരോടെയാണ് ചുഴിക്കാറ്റ് കനത്തമഴയോടെ ഓഡീഷാ തീരത്ത് എത്തിയിത്. 18 ജില്ലകളില്‍ റെഡ് അലര്‍ച്ച് പ്രഖ്യാപിച്ച സര്‍ക്കാര്‍ 5 ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

<strong>ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം</strong>ബ്രൂവറി അനുമതി; കമ്പനിക്ക് പിന്നില്‍ സിനിമാ നടനുള്‍പ്പടേയുള്ള വന്‍ലോബി, സിപിഎം നേതാക്കളുമായി ബന്ധം

5 ജില്ലകളുടെ കളക്ടര്‍മാരോടും തീരത്ത് നിന്നും ജനത്തെ അടിയന്തരമായി ഒഴിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി നവീന് പട്‌നായിക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഡീഷക്ക് പുറമേ ആന്ധ്രയിലും തിത്‌ലി കനത്ത നാശം വിതച്ചുകൊണ്ട് ആഞ്ഞടിക്കുകയാണ്. ഒരുമരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദ വിവരങ്ങള്‍ ഇങ്ങനെ

തിത്‌ലി ചുഴലിക്കാറ്റ്

തിത്‌ലി ചുഴലിക്കാറ്റ്

ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപംകൊണ്ട് തിത്‌ലി ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചേയാണ് തീരം തൊട്ടത്ത്. ഓഡീഷയിലെ ഗോപാല്‍പൂര്‍ മേഖലയിലാണ് തിത്‌ലി ആദ്യം എത്തിയത്. തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചുകൊണ്ടാണ് കാറ്റ് മുന്നോട്ട് നീങ്ങുന്നത്.

വേഗത

വേഗത

ഗോപാല്‍പൂരില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വിശിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 165 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് ശക്തിപ്രാപിച്ചേക്കാമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി

മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ഗജപതി, പുരി, ഗഞ്ജം, പുരി, ഖുര്‍ദ, ജഗദ്‌സിങ്പൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഒഡീഷയുടെ തീരത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ആന്ധ്രപ്രദേശിന്റെ തീരങ്ങളിലും

ആന്ധ്രപ്രദേശിന്റെ തീരങ്ങളിലും

ആന്ധ്രപ്രദേശിന്റെ തീരങ്ങളിലും തിത്‌ലി കനത്ത നാശം വിതക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ കിലംഗപട്ടണത്ത് മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. ഒഡിഷയിലും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരപ്രദേശത്തും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

കനത്ത ജാഗ്രത

കനത്ത ജാഗ്രത

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നേരത്തെ ലഭിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതായാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. 5 തീരപ്രദേശ ജില്ലകളില്‍ നിന്ന് ഏതാണ്ട് 3 ലക്ഷം ആളുകളേയാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍മാര്‍ നേരിട്ട് ഒഴിപ്പിക്കലുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ട്വീറ്റ്

എഎന്‍ഐ

കേരളത്തെ ബാധിക്കാനിടയില്ല

കേരളത്തെ ബാധിക്കാനിടയില്ല

അതേസമയം തിത്‌ലി കേരളത്തെ ബാധിക്കാനിടയില്ല. മാത്രവുമല്ല സംസ്ഥാനത്ത് തുലാവര്‍ഷം എത്താനും വൈകും. കാലവര്‍ഷം ഏതാണ്ട് പൂര്‍ണമായും പിന്മാറുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ തുലാമഴയ്ക്ക് തുടക്കമാകുമെന്നായിരുന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്.

തുലാമഴയുടെ ചിറകൊടിച്ചത്

തുലാമഴയുടെ ചിറകൊടിച്ചത്

എന്നാല്‍ തുലാമഴയ്ക്ക് കളമൊരുങ്ങുന്നു എന്ന പ്രവചനം ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം തല്‍കാലം പിന്‍വലിച്ചിട്ടുണ്ട്. ലുബാന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ തിത്ലി ചുഴലികൂടി രൂപപ്പെടുന്നതാണ് തുലാമഴയുടെ ചിറകൊടിച്ചത്. ലുബാന് പിന്നാലെ തിത്ലിയും ഈ മേഖലയിലെ നീരാവി വലിച്ചെടുക്കുന്നതിനാലാണ് തുലാമഴ വൈകുന്നത്.

തുലാമഴ ആരംഭിക്കും

തുലാമഴ ആരംഭിക്കും

ഈ സാഹചര്യത്തില്‍ ഒഡീഷ തീരത്തെ ചുഴലി കൂടി കെട്ടടിങ്ങിയ ശേഷമേ കേരളത്തിലും തമിഴ്നാട്ടിലും തുലാമഴ ശക്തിപ്പെടുകയുള്ളുവെന്നാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ചുഴലിക്കാറ്റുകളുടെ സ്വാധീനം മൂലം കാറ്റ് ഇപ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റുകളുടെ തീവ്രത കുറയുന്നതോടെ തുലാമഴ ആരംഭിക്കുമെന്നാണ് കലാവസ്ഥ നിരീക്ഷരുടെ വിലയിരുത്തല്‍.

ട്വീറ്റ്

തീരത്ത് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന തിത്ലി

<strong>പത്താംക്ലാസുകാരനേയും കൊണ്ട് ഒളിച്ചോടിയ വല്യച്ഛന്റെ ഭാര്യയായ യുവതി പിടിയില്‍</strong>പത്താംക്ലാസുകാരനേയും കൊണ്ട് ഒളിച്ചോടിയ വല്യച്ഛന്റെ ഭാര്യയായ യുവതി പിടിയില്‍

English summary
Cyclone Titli makes landfall at Odisha's Gopalpur: Key developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X