ഡാര്‍ജിലിങ് ഗൂര്‍ഖാ കലാപം, സിക്കിമിന് അനുഗ്രഹം

Subscribe to Oneindia Malayalam

സിക്കിം: ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഗൂര്‍ഖാ കലാപം ശക്തമാകുമ്പോള്‍ അയല്‍ സംസ്ഥാനമായ സിക്കിമിനാണ് അത് ഗുണം ചെയ്തിരിക്കുന്നത്. ഡാര്‍ജിലിങ് സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇപ്പോള്‍ സിക്കിമിലേക്കാണ് പോകുന്നത്. ഡാര്‍ജിലിങ്ങില്‍ കലാപം രൂക്ഷമായതാണ് കാരണം. പല സഞ്ചാരികളും യാത്രാ ടിക്കറ്റുകളും മുന്‍ കൂട്ടി ബുക്ക് ചെയ്ത താമസ സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഡാര്‍ജിലിങ്ങിലെത്തുന്ന സഞ്ചാരികള്‍ സിക്കിമിലും സിക്കിമിലെത്തുന്നവര്‍ ഡാര്‍ജിലിങ്ങിലും സാധാരണ സന്ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ സമരം രൂക്ഷമായതോടെ ഡാര്‍ജിലിങ് ടൂറിസത്തിനും അത് തിരിച്ചടി ആയിരിക്കുകയാണ്.

xdarjeeling

ജൂണ്‍ 12 നാണ് ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബന്ധ് ആരംഭിച്ചത്. ശനിയാഴ്ച പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സര്‍ക്കാരും പോലീസും ഇത് നിഷേധിക്കുകയായിരുന്നു. വെടിവെപ്പ് നടന്നിട്ടില്ലെന്നും സംഘര്‍ഷത്തിനിടെയാണ് മരണം സംഭവിച്ചതുമെന്നാണ് മമത പറഞ്ഞത്. മരിച്ചവരുടെ സംസ്‌കാരം തിങ്കളാഴ്ച നടന്നു.

English summary
Darjeeling unrest, a boon for Sikkim tourism
Please Wait while comments are loading...