കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാറുല്‍ ഉലൂം ദയൂബന്ദ് ഉള്‍പ്പെടെ 7000 മദ്രസകള്‍ക്ക് അംഗീകാരമില്ല; യുപിയില്‍ സര്‍ക്കാര്‍ സര്‍വ്വെ

Google Oneindia Malayalam News

ലഖ്നൗ: പ്രസിദ്ധ ഇസ്ലാമിക മതപഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദയൂബന്ദ് ഉള്‍പ്പെടെ 7000ത്തിലധികം മദ്രസകള്‍ നിയമവിരുദ്ധ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍. സഹാറന്‍പൂര്‍ ജില്ലയില്‍ മാത്രം 306 ഇസ്ലാമിക മതപഠന ശാലകള്‍ ഈ ഗണത്തിലുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരാണ് സര്‍വ്വെ നടത്തുന്നത്. നിയമവിരുദ്ധമായ സ്ഥാപനങ്ങള്‍ തിരിച്ചറിയുന്നതിനാണ് മദ്രസകളില്‍ സര്‍വേ നടത്തുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

d

സര്‍വേയുടെ അടിസ്ഥാനത്തില്‍ 'നിയമവിരുദ്ധ സ്ഥാപനങ്ങളുടെ പട്ടിക' തയാറാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നവംബര്‍ 15ന് പട്ടിക ജില്ലാ കളക്ടര്‍ പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. മദ്രസകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് സര്‍ക്കാര്‍ ചില മാനദണ്ഡങ്ങല്‍ നിശ്ചയിച്ചിട്ടുണ്ട്. അത് പാലിക്കാത്ത മദ്രസകളാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗണത്തില്‍ വരിക. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അംഗീകാരം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈംയുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈം

സര്‍വ്വെയുടെ വിശദാംശങ്ങള്‍ കലക്ടര്‍ക്ക് അയച്ചിട്ടുണ്ടെന്ന് സഹാറന്‍പൂര്‍ ജില്ലാ ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫിസര്‍ ഭരത് ലാല്‍ ഗോണ്ട് പറഞ്ഞു. ദയൂബന്ത് ദാറുല്‍ ഉലൂമും നിയമവിരുദ്ധ സ്ഥാപനമാണെന്നും അതിന് നല്‍കിവരുന്ന ആനുകൂല്യങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ടെന്നും ഭാരത്ലാല്‍ അറിയിച്ചു. സ്ഥാപിച്ച വര്‍ഷം, സ്ഥാപന നടത്തിപ്പുകാരുടെ വിശദാംശങ്ങള്‍, കമ്മിറ്റിയുടെ പേര്, വരുമാനമാര്‍ഗം ഇതെല്ലാം അന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഏഴായിരത്തോളം മദ്രസകള്‍ അംഗീകാരമില്ലാത്തതും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അടുത്തമാസം 15ന് നിയമവിരുദ്ധ മദ്റസകളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഉത്തര്‍ പ്രദേശില്‍ ആകെ 16,513 മദ്റസകളാണുള്ളത്. ഇതില്‍ 560 സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്നുണ്ട്. അടുത്തിടെ ചില മദ്രസകളുടെ ഗ്രാന്റ് നിര്‍ത്തിവച്ചത് വിവാദമായിരുന്നു.

English summary
Darul Uloom Deoband declared illegal Madrasa in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X