കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിനെ പിടിക്കുമെന്ന് മോദിക്ക് ഇന്റര്‍പോളിന്റെ ഉറപ്പ്

  • By Muralidharan
Google Oneindia Malayalam News

ദില്ലി: അധോലോക നായകന്‍ ഛോട്ടാ രാജന്‍ പിടിയിലായപ്പോള്‍ മുതല്‍ ഉയരുന്ന ചോദ്യമാണ് അടുത്തത് ദാവൂദ് ഇബ്രാഹിമാണോ എന്നത്. അതെ എന്ന് തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ തന്നെയാണ് മോദിയുടെ ശ്രമം. ഇന്റര്‍പോള്‍ തലവന്‍ ജര്‍ഗന്‍ സ്‌റ്റോക്ക് മോദിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നതും ഇത് തന്നെ.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടും എന്നാണ് ഇന്റര്‍പോള്‍ ജനറല്‍ സെക്രട്ടറി ജര്‍ഗണ്‍ സ്‌റ്റോക്ക് ദില്ലിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കിയത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മോദി - സ്‌റ്റോക്ക് ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.

സ്‌റ്റോക്ക് ഇന്ത്യയില്‍

സ്‌റ്റോക്ക് ഇന്ത്യയില്‍

സി ബി ഐ സംഘടിപ്പിച്ച ആറാമത് ഗ്ലോബല്‍ ഫോക്കല്‍ പോയിന്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സ്‌റ്റോക്ക് ഇന്ത്യയിലെത്തിയത്. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അതിനിടയിലായിരുന്നു മോദിയുമായി സ്റ്റോക്ക് ചര്‍ച്ച നടത്തിയത്.

ഇന്റര്‍പോള്‍ അന്വേഷിക്കുന്നു

ഇന്റര്‍പോള്‍ അന്വേഷിക്കുന്നു

വര്‍ഷങ്ങളായി ദാവൂദ് ഇബ്രാഹിമിന് വേണ്ടിയുള്ള തിരച്ചിലിലാണ് ഇന്റര്‍പോള്‍. ഓരോ തവണയും ദാവൂദ് അന്വേഷണസംഘത്തെ കബളിപ്പിച്ചു രക്ഷപ്പെട്ടു.

മോദിക്ക് സ്‌റ്റോക്കിന്റെ ഉറപ്പ്

മോദിക്ക് സ്‌റ്റോക്കിന്റെ ഉറപ്പ്

എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല എന്നും ദാവൂദിന് മേല്‍ തങ്ങളുടെ കണ്ണികള്‍ മുറുകിവരികയാണ് എന്നുമാണ് സ്റ്റോക്ക് പറയുന്നത്. ദാവൂദിനെ അധികം വൈകാതെ പിടികൂടുമെന്ന് സ്റ്റോക്ക് മോദിക്കും സിംഗിനും ഉറപ്പ് നല്‍കി.

എവിടെയാണ് ദാവൂദ്

എവിടെയാണ് ദാവൂദ്

ലഭ്യമായ വിവരങ്ങള്‍ പ്രകാരം ദാവൂദ് ഇബ്രാഹിം ദുബായിലാണ്. എന്നാല്‍ അത് വളരെ മുമ്പത്തെ കാര്യമാണ്, ഇപ്പോള്‍ പാകിസ്താനിലെ കറാച്ചിയിലായിരിക്കാം എന്നാണ് പറയപ്പെടുന്നത്.

ഐ എസ് ഐ പിന്തുണ

ഐ എസ് ഐ പിന്തുണ

ദാവൂദിനെ സംരക്ഷിക്കുന്നത് ഐ എസ് ഐ ആണെന്നാണ് കരുതുന്നത്. ദാവൂദിനോട് കറാച്ചി വിടരുതെന്ന് ദാവൂദിന് ഐ എസ് ഐയുടെ നിര്‍ദേശമുണ്ടത്രെ

English summary
The meeting between Prime Minister Narendra Modi and Interpol Secretary General Jurgen Stock at New Delhi was a fruitful one with the latter promising that Dawood Ibrahim would benabbed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X