കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് ആര്‍മി പാലം നിര്‍മിച്ചുനല്‍കി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിന്‍ യമുനയുടെ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിവേണ്ടി കരസേന പാലം നിര്‍മിച്ച് നല്‍കിയത് വിവാദമായി. 35 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെടുന്ന പരിപാടിക്കായി രണ്ടു പാലങ്ങളാണ് ആര്‍മി നിര്‍മിച്ചുനല്‍കിയത്.

ദുരിതാശ്വാസ മേഖലകളിലും അടിയന്തിര സാഹചര്യങ്ങളിലും ആര്‍മിയുടെ പ്രത്യേക എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ മാതൃകയിലാണ് ശ്രീ ശ്രീ രവിശങ്കറിനുവേണ്ടയും പാലം നിര്‍മിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആര്‍മി ഇടപെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പാലം നിര്‍മിക്കുന്നതിന്റെ പണം നല്‍കുമന്നെ് രവിശങ്കറും അറിയിച്ചിട്ടുണ്ട്.

sri-sri-ravi-shankar

പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കിയാണ് യമുനയുടെ തീരത്ത് ഏക്കറുകളോളം സ്ഥലംനികത്തി ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും യമുന ജിയെ അഭിയാന്‍ നേതാവുമായ മനോജ് മിശ്ര ഇതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ പരിശോധന നടത്തുകയും ചെയ്തു.

ഏതാണ്ട് 120 കോടി രൂപയുടെ പരിസ്ഥിതി നാശം പ്രദേശത്തുണ്ടാകുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് അടുത്ത ദിവസം തന്നെ പിഴ ചുതമത്തിയുള്ള ഉത്തരവ് പുറത്തുവരും. അതിനിടെ, വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടിയില്‍ നിന്ന് പിന്മാറി.

English summary
Sri Sri Ravi Shankar: Defence Ministry clarifies Army building bridge 'for security reasons'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X