ബസ്സിലെ സ്വയംഭോഗത്തെക്കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ പറയുന്നത്

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

ദില്ലി: വിദ്യാര്‍ഥിനിയുടെ മുന്നില്‍വെച്ച് മധ്യവയസ്‌കന്‍ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരി തസ്മീമ നസ്‌റീന്‍ പ്രതികരിച്ചു. പൊതുസ്ഥലത്ത് നടത്തുന്ന ഇത്തരം ലൈംഗിക ചേഷ്ട ഇരയില്ലാത്ത ക്രൈം ആണെന്നാണ് വിവാദ എഴുത്തുകാരിയുടെ പ്രതികരണം.

സുരക്ഷയുടെ പേരിൽ സദാചാര പോലീസ് ചമയൽ.. ഭാര്യയേയും ഭർത്താവിനേയും പോലും വെറുതെ വിടുന്നില്ല!

ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് മധ്യവയസ്‌കന്‍ വിദ്യാര്‍ഥിനിയെ നോക്കി സ്വയംഭോഗം ചെയ്തത് വാര്‍ത്തയായിരുന്നു. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ട്വീറ്റുകളാണ് തസ്ലീമ നടത്തിയത്.

taslima-nasreen


സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ലെന്ന് ആദ്യ ട്വീറ്റില്‍ പറയുന്നു. ബസ്സിലും, ട്രെയിനിലും, പൊതു സ്ഥലങ്ങളിലും, രാത്രിയിലുമൊന്നും സ്ത്രീകള്‍ സുരക്ഷിതരല്ല. അതേസമയം, പുരുഷന്മാര്‍ എല്ലായിടത്തും സുരക്ഷിതരാണെന്നും ആദ്യ ട്വീറ്റില്‍ പറയുന്നുണ്ട്. ഇതിന് മോശം കമന്റുകള്‍ ലഭിച്ചതോടെ രണ്ടാമത്തെ ട്വീറ്റ് ഇടുകയും ചെയ്തു.

ഒരാള്‍ ബസ്സില്‍ സ്വയം ഭോഗം ചെയ്തിരിക്കുന്നു. ബലാത്സംഗ സംസ്‌കാരമുള്ള കാലത്ത് അത് ഒരു വലിയ സംഭവമായി ആരും പരിഗണിക്കില്ല. എന്നാല്‍ അത് ഒരു ഇരയില്ലാത്ത ക്രൈം ആണെന്ന് തസ്ലീമ വ്യക്തമാക്കി. തസ്ലീമയുടെ ട്വീറ്റിന് പിന്തുണയുമായി ഒട്ടേറെപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബസ്സിലെ സ്വയംഭോഗം വലിയ കുറ്റമാണെന്നാണ് മിക്കവരും വിലയിരുത്തിയത്.


English summary
Taslima Nasreen calls Delhi bus public masturbation incident ‘victim-less crime’, faces backlash on Twitter

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്