കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിനകരനു പിന്നില്‍ ഒരു മന്ത്രി!! ആ രഹസ്യം ഉടന്‍ പുറത്തായേക്കും!! വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി

ഏപ്രില്‍ 25നാണ് ദിനകരന്‍ അറസ്റ്റിലായത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: വി കെ ശശികലയ്ക്കു പിറകെ ടിടിവി ദിനകരനും ജയിലിലേക്ക് വഴി തുറക്കുന്നു. അണ്ണാ ഡിഎംകെയുടെ പാര്‍ട്ടിചിഹ്നമായ രണ്ടില തിരിച്ചുപിടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിനകരനെ ദില്ലി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ദിനകരനെതിരേ കുരുക്ക് മുറുക്കാനൊരുങ്ങുകയാണ് പോലീസ്.

വീട്ടിലെത്തിച്ചു

അഡയാറിലെ വീട്ടിലെത്തിച്ചാണ് ദില്ലി ക്രൈം ബ്രാഞ്ച് ദിനകരനെ ചോദ്യം ചെയ്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് ഷെരാവത്തിന്റെ കീഴിലുള്ള അന്വേഷണസംഘമാണ് ദിനകരന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദിനകരനെക്കൂടാതെ സഹായി മലികാര്‍ജുനയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.

എത്തിയത്

വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് ദില്ലി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം ദിനകരനും മലികാര്‍ജുനയും ചെന്നൈയിലെത്തിയത്. ദിനകരന്റെ അനുയായികളായ പുകഴേന്തിയും നാഞ്ചില്‍ സമ്പത്തും വിമാനത്താവളത്തിലെത്തിയിരുന്നു.

ലഭിച്ചത്

രണ്ടിടങ്ങളിലും നടത്തിയ പരിശോധനയില്‍ പോലീസിനു നിര്‍ണമായകമായ ചില തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍ എന്തൊക്കെയാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദിനകരന്‍, മല്ലികാര്‍ജുന എന്നിവരെക്കൂടാതെ സംഭവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു ചിലരെക്കൂടി പോലീസ് ചോദ്യം ചെയ്തു.

ഇതും അന്വേഷിക്കും

തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗമായ ഏതെങ്കിലും ഉദ്യോഗസ്ഥനെ സുകേഷ് ചന്ദ്രശേഖരന്‍ സമീപിച്ചിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

മന്ത്രിക്കും പങ്ക് ?

നിലവില്‍ തമിഴ്‌നാട് മന്ത്രിസഭയിലെ ഒരു മന്ത്രിക്കും സംഭവത്തില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മന്ത്രിയെ ചോദ്യം ചെയ്‌തേക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അറസ്റ്റ് ചെയ്തത്

ഏപ്രില്‍ 25നാണ് ദിനകരനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നാലു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ദില്ലി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പുറത്തുവന്നത്

ഏപ്രില്‍ 16ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ എന്നയാളെ അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തായത്. ഇയാളുടെ പക്കല്‍ നിന്നു 1.30 കോടി രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സുകേഷിനെ ചോദ്യം ചെയ്തതോടെയാണ് 50 കോടി രൂപയ്ക്ക് അണ്ണാ ഡിഎംകെ ചിഹ്നമായ രണ്ടില വീണ്ടെടുക്കാന്‍ ദിനകരന്‍ സമീപിച്ചുവെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്.

മലികാര്‍ജുന കൂട്ടുനിന്നു

ദിനകരനെ സഹായിച്ചുവെന്നതാണ് മല്ലികാര്‍ജുനയ്‌ക്കെതിരായ കുറ്റം. പണം ചെന്നൈയില്‍ നിന്നു ദില്ലിയില്‍ എത്തിക്കാന്‍ സഹായിച്ചത് മലികാര്‍ജുനയാണെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

English summary
Delhi Crime Branch police personnel led by Assistant Commissioner Sanjay Sherawat searched the residences of Dhinakaran and that of his associate Mallikarjuna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X