വ്യവസായിക സിലിണ്ടറുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് ബാധ ഉയരാൻ കാരണമായോ?വിദഗ്ദർ പറയുന്നത്
ദില്ലി; കൊവിഡിനിടയിൽ രാജ്യത്ത് വലിയ വെല്ലുവിളി തീർക്കുകയാണ് ബ്ലാക്ക് ഫംഗസ്. ഇതിനോടകം തന്നെ നിരവധി പേരാണ് ഫംഗസ് ബാധമൂലം മരണപ്പെട്ടത്. രോഗികളുടെ എണ്ണവും ഉയരുകയാണ്. രാജ്യത്ത് നേരത്തേയും ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൊവിഡ് രോഗികളിൽ രോഗബാധ ഉയരുന്നതാണ് ഭീഷണിയായി മാറിയിരിക്കുന്നത്. ദീർഘകാലമായി കൂടിയ അളവിൽ സ്റ്റിറോയ്ഡുകളുടെ ഉപയോഗം,
നിയന്ത്രിതമല്ലാത്ത പ്രമേഹം, ജന്മനായുള്ള പ്രതിരോധശേഷിക്കുറവ് എന്നിവയെല്ലാമാണ് ബ്ലാക്ക് ഫംഗസിന് കാരണമായി പറയപ്പെടുന്നത്. അതേസമയം ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിജന്റെ ഗുണനിലവാരവും ഫംഗസ് ബാധ ഉയരാൻ കാരമായിട്ടുണ്ടോയെന്ന ആശങ്കളാണ് ഉയരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

രണ്ടാഴ്ച മുൻപാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഇതാവട്ടെ കൊവിഡ് രോഗമുക്തി നേടിയ രണ്ടാഴ്ചയോളം ഓക്സിജനും സ്റ്റിറോയിഡുകളും ഉപയോഗിച്ചവരിലാണ് കൂടുതലായി സ്ഥിരീകരിച്ചത്. രണ്ടാം തരംഗം രൂക്ഷമായപ്പോൾ രാജ്യത്ത് മിക്ക സ്ഥലങ്ങളിലും ഓക്സിജൻ ദൗർലഭ്യം റിപ്പോർട്ട് ചെയ്യപ്പെടുകയും വലിയ അളവിൽ വ്യാവസായിക ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം വ്യാവസായിക സിലിണ്ടറുകളും മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ കുറവ് പരിഹരിക്കാൻ ഉപയോഗിച്ചു.
ചില വ്യാവസായിക സിലിണ്ടറുകൾ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ മെഡിക്കൽ ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ, രോഗികൾ ഉപയോഗിക്കുന്ന എല്ലാ നോൺ-മെഡിക്കൽ സിലിണ്ടറുകൾക്കും ഇത് സാധ്യമായിരുന്നില്ല.
വ്യാവസായിക ഓക്സിജൻ മെഡിക്കൽ ഓക്സിജനെക്കാൾ 99.67% ശുദ്ധമാണ്. എങ്കിലും വ്യാവസായിക സിലിണ്ടറുകളുടെ അവസ്ഥ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടേത് പോലെ അത്ര മികച്ചതല്ല. വ്യവസായ ഓക്സിജനുകൾ അത്ര ശുചിത്വമില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. അവയിലാകട്ടെ ചുറിയ ലീക്കുഖൾക്കും സാധ്യത ഉണ്ട്.
ഗ്യാസ് സിലിണ്ടറുകൾ പൊടിപടലങ്ങൾ, ഈർപ്പം എന്നിവ ഉള്ളതിനാൽ വൈദ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറില്ലെന്ന് വ്യവസായ നഗരമായ മണ്ഡി ഗോബിന്ദ്ഗഡിലെ അജയ് ഗ്യാസസ് എന്ന സ്ഥാപനത്തിലെ രമേശ് ചന്ദർ പറയുന്നു.നവീകരിക്കാതെ അവ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല, കൂടാതെ നവീകരണത്തിന് സമയവും ആവശ്യമാണ് ഒപ്പം പണവും. ഓക്സിജൻ ആവശ്യം ഉയർന്നതോടെ അത് എളുപ്പം സാധ്യമല്ലായിരുന്നുവെന്നും രമേശ് പറയുന്നു.
വ്യാവസായിക ഓക്സിജനെ വൈദ്യ ഉപയോഗത്തിന് ഉപയോഗിക്കുമ്പോൾ പ്രോട്ടോക്കോൾ പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെന്ന് പഞ്ചാബിലെ ഒരു മുതിർന്ന മെഡിക്കൽ ഓഫീസർ പറയുന്നു. അവ സാധാരണയായി സംഭരിക്കപ്പെടുന്ന രീതിയും ചോർച്ചകളിലൂടെ മലിനീകരണത്തിനുള്ള സാധ്യതയും പരിഗണിച്ച് ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലേങ്കിൽ അവ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വ്യാവസായിക സിലിണ്ടറുകൾ നവീകരിക്കാതെ ഉപയോഗിക്കരുതെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയതായും പൊടി മലിനീകരണം ഒഴിവാക്കാൻ സംഭരണ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടതായും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബ്ലാക്ക് ഫംഗസ് മണ്ണിലും പഴയ ജൈവവസ്തുക്കളിലും മറ്റും കാണപ്പെടുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. അകത്ത് മലിനമായ വെള്ളമുള്ള ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറവുള്ളവർക്ക് ഫംഗസ് ഭീഷണി ഉണ്ടാക്കിയേക്കും.അതുകൊണ്ട് തന്നെ വ്യവസായിക സിലിണ്ടറുകളുടെ ഉപയോഗം ഫംഗസ് ബാധ ഉയരാൻ കാണമായേക്കുമെന്ന സാധ്യത തള്ളികളയാൻ ആകില്ലെന്നും ചില ഡോക്ടർമാർ പറയുന്നു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications