• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിക്കെതിരെ രൂക്ഷ വിമര്‍ശനം: രാഹുലിന് പ്രശംസ.. രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷ: വിജേന്ദര്‍ സിങ്

cmsvideo
  മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിജേന്ദർ സിങ്

  ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ദേശീയ ബോക്സിങ് താരം വിജേന്ദ്രര്‍ സിങ്. ഒരാളെ പ്രശംസിക്കുമ്പോള്‍ മുഖം മൂടിയ്ക്ക് പിന്നില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്ന് വിജേന്ദര്‍ പറഞ്ഞു.

  വിശ്വാസികളെ ഇളക്കിവിട്ടത് ബിജെപി; പക്ഷെ നേട്ടം കൊയ്യുക കോണ്‍ഗ്രസ്, ബിജെപിയുടെ തന്ത്രം തിരിച്ചടിച്ചു

  കഴിഞ്ഞ കാലങ്ങളില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രധാനമന്ത്രിയുമായി ബന്ധം പുലര്‍ത്തുകയും ഒരുമിച്ച് സെല്‍ഫിയെടുക്കുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു വിജേന്ദര്‍ സിങ്. കഴിഞ്ഞ ദിവസമായിരുന്നു താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് മോദിക്കും ബിജെപിക്കുമെതിരെ താരം വിമര്‍ശനം ശക്തമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  2014 ല്‍

  2014 ല്‍

  2014 ല്‍ ബിജെപി വലിയ വിജയമാണ് നേടിയത്. അന്ന് അധികാരത്തിലേറുമ്പോള്‍ രാജ്യത്തെ ദരിദ്രരുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം ഇടുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്‍റെ യൂട്യൂബ് വിഡിയോ എന്‍റെ കയ്യിലുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.

  കള്ളം

  കള്ളം

  അദ്ദേഹം കള്ളം പറഞ്ഞതായിരുന്നു. പക്ഷെ ജനങ്ങള്‍, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അദ്ദേഹത്തെ വിശ്വസിച്ചു. അങ്ങനെയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും കഴിഞ്ഞില്ല.

  തന്‍റെ ചിന്തകളും കാഴ്ച്ചപ്പാടും

  തന്‍റെ ചിന്തകളും കാഴ്ച്ചപ്പാടും

  ഒരു കായിക താരമായിരിക്കെ തന്നെ തന്‍റെ ചിന്തകളും കാഴ്ച്ചപ്പാടും എപ്പോഴും കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ഭാവിയെക്കുറിച്ച് സംസാരിക്കുന്നവരും വിദ്യാഭ്യാസമുള്ളവരുമായ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിജേന്ദര്‍ പറഞ്ഞു.

  രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

  രാഹുല്‍ ഗാന്ധിയുടെ നേതൃത്വം

  പുതുതലമുറക്കായി നല്ല കാര്യങ്ങൾ ചെയ്യാൻ പാർട്ടിക്ക്​ കഴിയുമെന്ന്​ ഉറപ്പുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ച് ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു.

  സൗത്ത് ദില്ലി

  സൗത്ത് ദില്ലി

  ദില്ലിയിലെ സൗത്ത് ദില്ലി മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജേന്ദര്‍ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കാണ് വിജേന്ദറിന്‍‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

  എതിരാളികള്‍

  എതിരാളികള്‍

  ബിജെപിയുടെ സിറ്റിങ് എംപി രമേശ് ബിദൂരിയും എഎപിയുടെ രാഘവ് ചന്ദ്രയുമാണ് മണ്ഡല്‍ വിജേന്ദറിന്‍റെ എതിരാളികള്‍. 2014 ല്‍ എഎപിയുടെ കേണല്‍ ദേവീന്ദര്‍ സെഹാറാത്തിനെ ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു ബിദൂരി പരാജയപ്പെടുത്തിയത്.

  മണ്ഡലം തിരിച്ചു പിടിക്കാം

  മണ്ഡലം തിരിച്ചു പിടിക്കാം

  മുന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്‍റെ റൂബി യാദവിന് 125213 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ വിജേന്ദറിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

  സൗത്ത് ഡല്‍ഹി

  സൗത്ത് ഡല്‍ഹി

  ജനസംഘം ദേശീയ അധ്യക്ഷനായിരുന്ന ബല്‍രാജ് മഥോക്, വികെമല്‍ഹോത്ര, മദന്‍ലാല്‍ ഖുറാന, സുഷമ സ്വരാജ്, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിങ്, ലളിത് മാക്കന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലാണ് സൗത്ത് ഡല്‍ഹി.

  വിജേന്ദര്‍

  വിജേന്ദര്‍

  ഹരിയാന സ്വദേശിയാണ് 33-കാരനായ വിജേന്ദര്‍. ഒളിമ്പിക്സിനു പുറമേ 2009-ല്‍ മിലാനില്‍ നടന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2006, 2014 വര്‍ഷങ്ങളില്‍ വെള്ളിയും 2010-ല്‍ വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ 2010-ല്‍ സ്വര്‍ണവും 2006-ല്‍ വെങ്കലവും നേടി.

  English summary
  didn t know what was behind the mask vijender singh jabs pm modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more