കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയുന്നു

Google Oneindia Malayalam News

ദില്ലി: 2009 ജനുവരി 29ന് ശേഷം രാജ്യത്ത് ആദ്യമായി ഡീസല്‍ വില കുറയുന്നു. രണ്ട് രൂപ കുറഞ്ഞ് 30.86 രൂപയായിരുന്നു അന്ന് ഡീസലിന് ആയതെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സ്ഥിതി പാടേ വ്യത്യസ്തമാണ്. മാസം തോറും 50 പൈസ വീതം കൂടിക്കൂടി അറുപത്തഞ്ചും കടന്ന് പോയ ഡീസല്‍ വിലയില്‍ ഒരു രൂപയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.

ഡീസല്‍ വില മാത്രമല്ല, പെട്രോള്‍ വിലയിലും കുറവുണ്ടാകും. ലിറ്ററിന് 1.75 പൈസയുടെ കുറവാണ് പെട്രോള്‍ വിലയില്‍ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടാകും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത് സംബന്ധിച്ച് നരേന്ദ്ര മോദിക്ക് എഴുതിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായവും മന്ത്രാലയം ആരാഞ്ഞിട്ടുണ്ട്.

petrol

മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തായി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മൂന്ന് തവണയാണ് പെട്രോള്‍ വിലയില്‍ കുറവുണ്ടായത്. ഡീസല്‍ വില ലിറ്ററിന് 50 പൈസ വീതം കൂട്ടാന്‍ യു പി എ സര്‍ക്കാരിന്റെ കാലത്താണ് തീരുമാനം ഉണ്ടായത്. എന്‍ ഡി എ സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഡീസലില്‍ വിലയില്‍ ഉണ്ടാകുന്ന കുറവ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരമാകാനിടയില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അധിക നികുതി ഏര്‍പ്പെടുത്തുന്ന കൂട്ടത്തില്‍ ഡീസലും പെടുന്നതാണ് ഇതിന് കാരണം. നികുതി കൂടുന്നതോടെ പെട്രോളിന് ലിറ്ററിന് 40 പൈസ കേരളത്തില്‍ കൂടും.

English summary
Diesel price is likely to be cut by about Re 1 per litre, the first reduction in rates in over five years, while petrol price may be slashed by Rs 1.75.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X