കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീപിടിച്ചാലും വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമാകില്ല,ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിയ്ക്കാം

  • By Super Admin
Google Oneindia Malayalam News

ദില്ലി: ജനനസര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പ്ളസ്ടു സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് എന്ന് വേണ്ട ഒരു മനുഷ്യായുസില്‍ ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകളായി നാം മാറുന്നുണ്ട്. പക്ഷേ ഇവയെല്ലാം സൂക്ഷിയ്ക്കുക അല്‍പ്പം ടെന്‍ഷനുള്ള കാര്യമാണ്. വല്ല ചിതലരിച്ചോ പാറ്റ കടിച്ചോ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ വന്നാലോ? എന്തിന് വല്ല വെള്ളപ്പൊക്കമോ തീപിടിത്തമോ ഉണ്ടായി നശിച്ചാലോ. സര്‍ട്ടിഫിക്കറ്റുകള്‍ വെറുതെ ലഭിയ്ക്കുന്നതല്ലല്ലോ അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ ഉടമയുടെ നെഞ്ചൊന്ന് പിടയും. എന്നാല്‍ ഇനി അത്തരം പേടി വേണ്ട

സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, മാര്‍ക്ക് ഷീറ്റുകള്‍ എന്ന് വേണ്ട എല്ലാ പ്രധാനപ്പെട്ട രേഖകളും ഡിജിറ്റലായി സൂക്ഷിയ്ക്കാനുള്ള അവസരം ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യത്തിലൂടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിയ്ക്കാം.

ജൂലൈ ഒന്ന് മുതലാണ് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം നിലവില്‍ വരിക. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് ആകാംഷയില്ലേ? വിവരങ്ങളെല്ലാം മനസിലാക്കിയാല്‍ ഡിജിറ്റല്‍ ലോക്കറില്‍ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും മറക്കില്ലല്ലോ?...

ഡിജിറ്റല്‍ ലോക്കര്‍

ഡിജിറ്റല്‍ ലോക്കര്‍

ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാം. ഇനി ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ തന്നെ ഇത് ഉപയോഗിയ്ക്കുകയും ചെയ്യാം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ ലോക്കര്‍ അവതരിപ്പിയ്ക്കുന്നത്

ഇവയെല്ലാം

ഇവയെല്ലാം

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ എന്നിങ്ങനെ എല്ലാത്തരം രേഖകളും ഡിജിറ്റല്‍ ലോക്കറിലൂടെ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി സൂക്ഷിയ്ക്കാം.

ഡിജിറ്റല്‍ ലോക്കര്‍ എങ്ങനെ

ഡിജിറ്റല്‍ ലോക്കര്‍ എങ്ങനെ

ഡിജിറ്റല്‍ ലോക്കര്‍ എന്ന സംവിധാനം വളരെ ലളിതമായി തന്നെ ഉപയോഗിയ്ക്കാവുന്നതാണ്. ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക. ആധാറുമായി ലിങ്ക് ചെയ്ത നിങ്ങളുെ ഇമെയില്‍, മൊബൈല്‍ എന്നിവ വരുന്ന വണ്‍ ടൈം പാസ് വേര്‍ഡ് അടിയ്ക്കുക. ഡാഷ് ബോര്‍ഡില്‍ പ്രവേശിച്ച് അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്ത് ഫയല്‍ അപ്ലോഡ് ചെയ്യുക

ലിങ്ക്

ലിങ്ക്

ഇക്കാര്യങ്ങളെല്ലാം ചെയ്താല്‍ ലഭിയ്ക്കുന്ന ലിങ്ക് എവിടേയും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. ഇത് കൂടാതെ ഇലക്ട്രോണിക് ഒപ്പും ലോക്കറില്‍ സൂക്ഷിയ്ക്കാനാവും

പക്ഷേ....

പക്ഷേ....

പത്ത് എംബി വരെയുള്ള ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാനാകൂ എന്നതാണ് ഡിജിറ്റല്‍ ലോക്കറിന്റെ പരിമിതി

English summary
PM Modi to launch digital locker facility on July.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X