കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് മുസ്ലിങ്ങള്‍ മാത്രം ജയില്‍ ചാടുന്നു, ഭോപ്പാല്‍ ഏറ്റുമുട്ടലിനെ ചോദ്യം ചെയ്ത് ദിഗ് വിജയ്

സുരക്ഷാ ഗാര്‍ഡിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട് 12 മണിക്കൂറിനുള്ളിലാണ് എട്ട് സിമി തടവുകാര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ജയിലില്‍ ചാടുന്നത് എപ്പോഴും മുസ്ലിങ്ങള്‍ മാത്രമാവുന്നത് എന്താണെന്നും ഹിന്ദുക്കള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നുമാണ് മുന്‍ രാജ്യസഭാംഗം കൂടിയായ സിംഗ് ഉന്നയിക്കുന്ന ചോദ്യം.

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സുരക്ഷാ ഗാര്‍ഡിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട് 12 മണിക്കൂറിനുള്ളിലാണ് എട്ട് സിമി തടവുകാര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ആരോപിക്കുന്ന ദിഗ് വിജയ് സിംഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍ഐഎ കേസന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. മുസ്ലിങ്ങള്‍ മാത്രം ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രശ്‌നം അന്വേഷിക്കപ്പെടണമെന്നാണ് സിംഗിന്റെ വാദം. നേരത്തെ 2013ല്‍ മധ്യപ്രദേശിലെ കന്ദ്വാ ജയിലില്‍ നിന്ന് ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

digvijaysingh

ഭോപ്പാല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയ സാഹചര്യത്തിലാണ് സിംഗിന്റെയും പ്രതികരണം. തിങ്കളാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെട്ട സിമി പ്രവര്‍ത്തരെ നഗരാതിര്‍ത്തിക്കുള്ളില്‍ വച്ച് ഏറ്റുമുട്ടലില്‍ വധിക്കുന്നതിന്റെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. ഈ വീഡിയോയക്കുറിച്ചും ഇപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയ സംഭവം എന്‍ഐഎ അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Digvijay Singh smells conspiracy behind Bhopal encouter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X