കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു, മാറ്റം എളുപ്പമല്ല; മോഹൻ ഭാഗവതിന് മറുപടിയുമായി ദിഗ്‌വിജയ് സിങ്

വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു, മാറ്റം എളുപ്പമല്ല; മോഹൻ ഭാഗവതിന് മറുപടിയുമായി ദിഗ്‌വിജയ് സിങ്

Google Oneindia Malayalam News

എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒന്നാണെന്നും ഒരു ഹിന്ദു, മുസ്ലിമിനോട് ഈ രാജ്യം വിട്ടുപോകാൻ പറഞ്ഞാൽ അവൻ ഹിന്ദുവല്ല എന്നും പറഞ്ഞ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭ​ഗവതിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിരപരാധികളായ മുസ്ലീങ്ങളെ ഉപദ്രവിച്ച ബിജെപി നേതാക്കളെയെല്ലാം അവരവരുടെ സ്ഥാനമാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഭ​ഗവത് അങ്ങനെ ചെയ്യില്ല. ഒരേ ഡിഎൻഎ ഉളളപ്പോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.

DigVijaya Singh

"ഭ​ഗവത് ജി ഈ ആശയം നിങ്ങളുടെ ശിഷ്യൻമാർക്കും, പ്രചാരകൻമാർക്കും, വിശ്വഹിന്ദു പരിഷദ്/ബ്ജ്രം​ഗിദൾ പ്രവർത്തകർക്കും മോദി-ഷാ എന്നിവർക്കും നൽകുമോ? ഇക്കാര്യം ബി.ജെ.പി. നേതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഞാന്‍ താങ്കളുടെ ആരാധകനായി മാറുമെന്നും സിം​ഗ് പ്രതികരിച്ചു. നിങ്ങൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വെറുപ്പു നിറച്ചു. അത് നീക്കം ചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിർ മുതൽ അതിന്റെ ബൗദ്ധിക പരിശീലനം വരെ, മുസ്ലീങ്ങൾക്കെതിരെയുള്ള വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ല." ദിഗ്‌വിജയ് സിങ് പറഞ്ഞു.

Recommended Video

cmsvideo
ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതെന്ന് പറഞ്ഞ RSS ന് ട്രോളുകള്‍

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെയാണെന്നും ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന ഭീതിയിൽ മുസ്ലിങ്ങൾ കുടുങ്ങിപോയതാണെന്നുമാണ് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്. 'വിശുദ്ധ മൃഗമായ' പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരിൽ ആളുകളെ കൊന്നൊടുക്കുന്നവർ ഹിന്ദുത്വത്തിനെതിരാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാൻ ഫസ്റ്റ് 'എന്ന വിഷയത്തിൽ മുസ്ലീം രാഷ്ട്ര മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

English summary
digvijaya singh reply to Mohan Bhagwat on his same DNA for all Indians statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X