ശശികല വിഭാഗത്തില്‍ പൊട്ടിത്തെറി!! മന്ത്രിമാര്‍ ഒപിഎസ് ക്യാംപിലേക്ക്!! തമിഴ്നാട്ടില്‍ നടക്കുന്നത്....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഡിഎംകെ രാഷ്ട്രീയത്തില്‍ വീണ്ടും പൊട്ടിത്തെറി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു ശേഷം രണ്ടായി പിളര്‍ന്ന എഐഡിഎംകെയില്‍ വീണ്ടും പ്രതിസന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ പക്ഷത്തിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

പ്രശ്‌നങ്ങളുടെ തുടക്കം

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല ലക്ഷം പണമൊഴുക്കിയതും തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചതുമെല്ലാമാണ് പ്രശ്‌നങ്ങളുടെ തുടക്കം.

റെയ്ഡ്

തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ വോട്ടര്‍മാക്കു പണം നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു വിജയഭാസ്‌കറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ദിനകരന് താല്‍പ്പര്യമില്ല

നിലവില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടിടിവി ദിനകരന് വിജയഭാസ്‌കറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ വലിയ താല്‍പ്പര്യമില്ല. മന്ത്രിയെ പുറത്താക്കിയാല്‍ അതു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥി കൂടിയായ ദിനകരന്‍. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നത് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചേക്കും.

പുതിയ കേസ്

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇടയിലാണ് ദിനകരനെതിരേ പുതിയ കേസ് വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച പച്ചിലയെന്ന പാര്‍ട്ടിയുടെ ചിഹ്നം വാങ്ങാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നതാണ് ദിനകരനെതിരേ കേസെടുക്കാന്‍ കാരണം. ഇത് ശശികല പക്ഷത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒപിഎസ്

ശശികല പക്ഷത്തില്‍ ഭിന്നത നാള്‍ക്കുനാള്‍ വര്‍ധിക്കവെ ഇതു മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഒ പനീര്‍ശെല്‍വം പക്ഷം. ശശികല ക്യാംപിലുള്ള അതൃപ്തരായ മന്ത്രിമാരെയും എംഎല്‍എമാരെയും സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ പനീര്‍ശെലവം ചരടുവലി ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

അസാധ്യം

പാര്‍ട്ടിയിലെ നിലവിലെ പ്രതിസന്ധികള്‍ തീര്‍ക്കാന്‍ ശശികല പക്ഷത്തിനുള്ള ഏക മാര്‍ഗം ഒപിഎസ് പക്ഷവുമായി ലയിക്കുകയെന്നതു മാത്രമാണ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അത് ഏറെക്കുറെ അസാധ്യമാണെന്ന് സംശയമില്ല.

പാര്‍ട്ടി വിട്ടേക്കും

എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപിഎസുമായി ഒന്നിച്ചുപോവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത മന്ത്രി പറയുന്നു.

സ്ഥാനമൊഴിയണം

പാര്‍ട്ടി സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരനും എത്രയും പെട്ടെന്നു സ്ഥാനങ്ങള്‍ ഒഴിയണെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. രാജിവച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒപിഎസ് തിരിച്ചുവരണം

ശശികലയും കുടുംബവും പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒപിഎസ് വീണ്ടും പാര്‍ട്ടിയുടെ അരത്തേക്കു തിരിച്ചെത്തണമന്നെും ഇവര്‍ ആഗ്രഹിക്കുന്നു. ഒപിഎസിനും പാര്‍ട്ടിയെ രക്ഷിക്കണമെന്ന ചിന്തയാണുള്ളതെന്നും ഇവര്‍ പറയുന്നു.

English summary
Senior minister, leaders expected to cross over to Panneerselvam camp.
Please Wait while comments are loading...