മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ! ശിക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍, ഏഴ് വര്‍ഷം തടവ്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിനിടയായാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് പുറമേ വാഹനം രജിസ്ട്രേഷന്‍ നടപടികള്‍ നടത്തുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്ന ചട്ടം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിനിടയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട് വര്‍ഷം തടവും പിഴയുമാണ് നിലവില്‍ ലഭിക്കുന്ന ശിക്ഷ. മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ശിക്ഷ അപര്യാപ്തമാണെന്നും ശിക്ഷ ഉയര്‍ത്തണമെന്നും നേരത്തെ സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.

drunk-and-drive

മദ്യപിച്ച് വാഹനമോടിച്ച് ആളപായമുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് ഗുരുതരമായ കുറ്റമായി പരിഗണിച്ച് പത്ത് വര്‍ഷം വരെ കഠിന തടവ് നല്‍കണമെന്നാണ് ഇതേ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തത്. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശവും സ്റ്റാന്‍ഡിംഗ് കമ്മറ്റി മുന്നോട്ടുവച്ചിരുന്നു.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഭുരിഭാഗം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെന്നും ഇരുചക്ര വാഹനങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നതെന്നും കമ്മറ്റി ചൂണ്ടിക്കാണിച്ചിരുന്നു. വാഹനാപകടങ്ങളില്‍ മരിക്കുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെ ഈ പ്രവണത പ്രതികൂലമായി ബാധിക്കുമെന്നതിലാനാണ് സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The government is set to increase the prison term for deaths caused by drunk drivers to seven years besides making lifetime third party insurance compulsory for all vehicles at the time of registration.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്