
ടാക്‌സിക്കാരന് പണം കൊടുക്കാന്‍ മറന്ന് ഗൂഗിളിന്റെ മുന്‍ എംഡി; ഡ്രൈവറിന്റെ പ്രതികരണം കണ്ട് ഞെട്ടി
മുൻ ഗൂഗിൾ എംഡിയും, മീഡിയാകോർപ്പിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസറും ചീഫ് ഡിജിറ്റൽ ഓഫീസറുമായ പർമീന്ദർ സിംഗ്, ഇന്ത്യയിലേക്കുള്ള ഹ്രസ്വ സന്ദർശനത്തിന് ശേഷം ഡൽഹി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ശനിയചാഴ്ചയായിരുന്നു. അദ്ദേഹം നല്ല തിരക്കിലായിരുന്നു.. അതുകൊണ്ട് തന്നെ അദ്ദേഹം വന്ന ടാക്‌സിക്കാരന് പണം കൊടുക്കാൻ മറന്നുപോയി. എന്നാൽ പിന്നീട് ഇക്കാര്യം ഓർമ വന്ന അദ്ദേഹം ടാക്‌സി ഡ്രൈവറെ വിളിച്ചു.
ക്യൂആര് കോഡ് സ്കാന് ചെയ്യുമ്പോള് ഇക്കാര്യങ്ങള് ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നു
താൻ എത്ര രൂപയാണ് നൽകാൻ ഉള്ളതെന്ന് ചോദിച്ചു. എന്നാൽ പർമീന്ദർ ഡ്രൈറുടെ അസാധാരണ പ്രതികരണം കേട്ട് ഞെട്ടിപ്പോയി. ഹയാത്രികർ ഇന്ത്യക്കാരല്ലെന്നും ഉടൻ വിമാനം പിടിക്കണമെന്നും അറിയാമായിരുന്നതിനാൽ ഡ്രൈവർ പണം വാങ്ങിയില്ല. 'കോയി ബാത് നഹി, ഫിർ കഭി ആ ജായേംഗേ (കുഴപ്പമില്ല, മറ്റൊരിക്കൽ വരാം)' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
' നല്ലവനായ ക്യാബ് ഡ്രൈവർ ഞങ്ങളെ ഡൽഹി എയർപോർട്ടിൽ ഇറക്കിവിട്ടു. പണം നൽകാതെ ഞങ്ങൾ ഇറങ്ങിപ്പോയി. എങ്ങനെ പണമടയ്ക്കുമെന്ന് അറിയാതെ നിരാശയോടെ വിളിച്ചു, 'കോയി ബാത് നഹി, ഫിർ കഭി ആ ജായേംഗേ' എന്ന് മറുപടി നൽകി. തുക പോലും പറഞ്ഞില്ല അദ്ദേഹത്തിനറിയാമായിരുന്നു ഞങ്ങൾ ഇവിടെ താമസിക്കുന്നവരല്ല, ഒടുവിൽ ഞങ്ങൾ അദ്ദേഹത്തിന് പണം നൽകി,' പർമീന്ദർ തന്റെ ആദ്യ ട്വീറ്റിൽ കുറിച്ചു.
തുടർന്നുള്ള ട്വീറ്റിൽ, ഡ്രൈവറുടെ പേരും മറ്റ് വിശദാംശങ്ങളും പങ്കിടാൻ തനിക്ക് അനുമതിയില്ലെന്നും എന്നാൽ ഡൽഹി-എൻസിആറിൽ ഒരു നല്ല ഡ്രൈവർക്കായി തിരയുന്ന ആളുകൾ ഉണ്ടെങ്കിൽ തനിക്ക് മെസേജ് അയച്ചാൽ മതിയെന്നും അദ്ദേഹം പറയുന്നു.
' വിശദാംശങ്ങൾ പറയാൻ എനിക്ക് അദ്ദേഹത്തിന്റെ അനുമതിയില്ല, അതിനാൽ അദ്ദേഹത്തിന്റെ വിശദാംശങ്ങൾ ഇവിടെ പങ്കിടുന്നില്ല, എന്നാൽ നിങ്ങൾ എൻസിആറിൽ മാന്യനായ ഒരു കാബ് കാരനെ തിരയുകയാണെങ്കിൽ ദയവായി ഡിഎം ചെയ്യുക,' അദ്ദേഹം എഴുതി.
നിരവധിപേരാണ് ഡ്രൈവറെ അഭിന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം എന്ത് നല്ല മനുഷ്യനാണെന്നാണ് ചിലരുടെ കമന്റ്. ചിലപ്പോഴൊക്കെ ഡ്രൈവർമാറുടെ ഭാഗത്തുനിന്നുണ്ടാകുന്നു മോശം അനുഭവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്..എന്നാൽ ഈ ഡ്രൈവർ എന്തൊരു മാന്യനാണ്. ഇദ്ദേഹം എല്ലാവർക്കും ഒരു ഉദാഹരണമാകട്ടെ എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞത്. ഇക്കാര്യം തുറന്നുപറയാൻ മനസ്സുണ്ടായ പർമീന്ദറിനേയും സോഷ്യൽമീഡിയ അഭിനന്ദിക്കുന്നു.