കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു മതാചാരത്തിന്റെ ഭാഗമായി തീ കനലിലൂടെ നടന്ന അച്ഛനും മകനും ഗുരുതരമായി പൊള്ളലേറ്റു

  • By Neethu
Google Oneindia Malayalam News

ജലന്ദര്‍: ഹിന്ദു മതാചാരത്തിന്റെ ഭാഗമായി തീ കനലിലൂടെ നടന്ന അച്ഛനും മകനും ഗുരുതരമായി പൊള്ളലേറ്റു. ആറു വയസ്സുള്ള മകനെ എടുത്താണ് ഇയാള്‍ കനലിലൂടെ നടന്നത്. നടത്തത്തില്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ മാ മാരിയമ്മ മേളയില്‍ വെച്ചാണ് അപകടം നടന്നത്.

ഞായറാഴ്ച രാത്രി 7.30ന് ക്ഷേത്രത്തില്‍ നടന്ന ചടങ്ങളില്‍ വെച്ചാണ് അപകടം. ക്ഷേത്രത്തിലെ ഭക്തനായ രാജ(32) ആറു വയസ്സു പ്രായമുള്ള മകന്‍ കാര്‍ത്തികിനെയും എടുത്ത് 30 അടി ആഴത്തില്‍ കൂട്ടിയിട്ടിരുന്ന കനലിലൂടെയാണ് നടന്നത്.

 fire-14

കനലില്‍ വീണ പിതാവിനെയും കുട്ടിയെയും ആളുകള്‍ എഴുന്നേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം വീട്ടിലേക്കാണ് കൊണ്ടുപോയത്. ക്ഷേത്രവിശ്വാസത്തിന്റെ ഭാഗമായി പൊള്ളല്‍ തനിയെ മാറും എന്ന വിശ്വാസത്തിലായിരുന്നു വീട്ടുക്കാര്‍. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമാവുകയായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനാണ് കുട്ടിയെ നില വഷളാകുന്നത് കണ്ട് ബൈക്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും പിഐഎംഎസിലേക്ക് മാറ്റുകയും ചെയ്തു. അപകട വിവരം ജലന്ദര്‍ സെന്‍ട്രല്‍ എംഎല്‍എ മനോരജ്ഞന്‍ കാളിയയെ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന് ചികിത്സാ സഹായം എത്തിക്കുകയായിരുന്നു.

English summary
A six-year-old boy and his father sustained burn injuries when latter was carrying his son while walking on burning coal, a ritual performed by people from Tamil Nadu here at Maa Maariamma Mela.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X