കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പെണ്‍ ഭ്രൂണഹത്യ?; പതിനാല് ഭ്രൂണങ്ങള്‍ കണ്ടെടുത്തു; രാജ്യത്തെ ഞെട്ടിക്കുന്നത്‌

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി:രാജ്യത്ത് ആണ്‍ പെണ്‍ അനുപാതം കുറഞ്ഞുവരുന്ന വേളയില്‍ വന്‍തോതില്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്നതായി റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ 14 ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ജാറില്‍ അടച്ചശേഷം ചാക്കിലാണ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ചത്. മഹാരാഷ്ട്രയിലെ സഗ്ലിയില്‍ അടുത്തിടെ 19 പെണ്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം.

ഒരു സ്ത്രീയാണ് ചാക്കിലുപേക്ഷിച്ച രണ്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ഗ്രാമീണരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മറ്റു 14 എണ്ണംകൂടി കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോയെന്ന് മാതാപിതാക്കളെ അറിയിക്കരുതെന്നാണ് ഇന്ത്യയിലെ നിയമമെങ്കിലും ചില ആശുപത്രികള്‍ അനധികൃതമായ ലിംഗത്വ പരിശോധനയും അബോര്‍ഷനും നടത്തുന്നുണ്ടെന്നാണ് വിവരം.

foeticide

ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ദിയോഘര്‍ പോലീസ് സൂപ്രണ്ട് വിജയലക്ഷ്മി അറിയിച്ചു. റോഡരികില്‍ ചില നഴ്‌സിങ് ഹോമുകളുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്. ലിംഗത്വ പരിശോധന നടത്തിയശേഷം അബോര്‍ഷന്‍ ചെയ്ത ഭ്രൂണങ്ങളാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി വിജയലക്ഷ്മി പറഞ്ഞു.

രാജ്യത്ത് ഉത്തരേന്ത്യയിലാണ് വ്യാപകമായ തോതില്‍ ഭ്രൂണഹത്യ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനധികൃത നഴ്‌സിങ് ഹോമുകള്‍ കേന്ദ്രീകരിച്ച ലിംഗത്വ പരിശോധനയും ഭ്രൂണഹത്യയും ഇവിടങ്ങളില്‍ വ്യാപകമാണ്. പെണ്‍കുട്ടി പിറക്കുന്നത് വലിയ തെറ്റായി കരുതുന്ന ചിലരാണ് പെണ്‍ഭ്രൂണഹത്യയ്ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നാണ് സൂചന.

English summary
foetuses found in Jharkhand’s Deoghar, police and health officials launch probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X