മോദിക്കെതിരായ പരാമര്‍ശം: എഐബി ഗ്രൂപ്പ് ആപ്പിലായി, സൈബര്‍ കുറ്റകൃത്യം! മോദിയെ അപമാനിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് മുബൈ പോലീസില്‍ പരാതി. മുംബൈ പോലീസിലെ സൈബര്‍ സെല്ലാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്നാപ്പ് ചാറ്റിന്‍റെ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ചിത്രം പ്രചരിപ്പിച്ച എഐബി കോമഡി ഗ്രൂപ്പ് മോദിയെ അപമാനിച്ചുവെന്നും ദേശീയ വികാരത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ടീഷര്‍ട്ടുമിട്ടു നില്‍ക്കുന്ന മോദിയുടെ അപരന്‍റെ ചിത്രം വൈറലായിരുന്നു. ഓള്‍ ഇന്ത്യാ ബാക്‌ചോഡ് എന്ന കോമഡി ഗ്രൂപ്പാണ് സ്‌നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍ട്ടറിലുള്ള മോദിയുടെ അപരന്റെ ചിത്രം പ്രചരിപ്പിച്ചത്. #wanderlust എന്ന ഹാഷ്ടാഗോടെയായിരുന്നു ചിത്രം പ്രചരിപ്പിച്ചിരുന്നത്. ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതോടെ ഇവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ മുബൈ പോലീസില്‍ ഇത് സംബന്ധിച്ച് പരാചി ലഭിച്ചതാണ് വിവാദം വീണ്ടും കൊഴുക്കുന്നതിന് വഴിവെച്ചത്. പോസ്റ്റ് ഡിലീറ്റ് ചെയ്ത് സംഘം മാപ്പ് പറഞ്ഞെങ്കിലും ശക്തമായ നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നാണ് സൂചനകള്‍.

 modinarendra-14-1

ചിത്രം വൈറലായതോടെ ചിത്രത്തെക്കുറിച്ച് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രതികരിച്ച മോദി പൊതു ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രധാന മന്ത്രിയെ ട്രോളുന്നതില്‍ അത്ര വലിയ തമാശയൊന്നുമില്ലെന്ന അഭിപ്രായക്കാരാണ് എഐബി ട്രോള്‍ ഗ്രൂപ്പിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ തന്നെ ഇത്തരത്തില്‍ പ്രകോപനാത്മകമായ പോസ്റ്റുകളും വീഡിയോകളും, തമാശകളും കൊണ്ട് വിവാദത്തിന്‍റെ പട്ടികയില്‍ എഐബി ഗ്രൂപ്പ് ഇടം പിടിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ ബാക്ക്‌ഛോഡ് അഥവാ എഐബി എന്ന സ്റ്റാന്‍ഡ്അപ് കോമഡി ട്രൂപ്പിന്റെ നേതൃത്വത്തിലുള്ള റോസ്റ്റ് കോമഡി ഷോ ആണ് എഐബി നോക്ക് ഔട്ട്. സല്‍മാന്‍ ഖാന്റെ ബീയിങ് ഹ്യൂമന്‍ ഉള്‍പ്പെടെയുള്ള ചാരിറ്റി സംഘടനകള്‍ക്കായി 40 ലക്ഷം രൂപയുടെ ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് എഐബി നോക്ക് ഔട്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. തന്മയ്, ഖാംബ, രോഹന്‍ ജോഷി, ആശിഷ് , എന്നീ ടീം അംഗങ്ങള്‍ക്കൊപ്പം എംടിവി റോഡീസ് ഫെയിം രഘുറാം, പ്രശസ്ത സ്റ്റാന്‍ഡ്അപ് കോമഡിതാരം അദിതി മിത്തല്‍, സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ അബിഷ് മാത്യു, നിരൂപകന്‍ രാജീവ് മസന്ദ് എന്നിവരും എഐബി നോക്ക് ഔട്ടില്‍ പങ്കെടുത്തിരുന്നു.

English summary
Comedy group AIB has been accused of posting offensive content on Prime Minister Narendra Modi in a complaint filed by the cyber cell of the Mumbai police.
Please Wait while comments are loading...