ബിഹാറില്‍ വ്യാജമദ്യം കഴിച്ച് നാല് മരണം; നിതീഷിനെതിരെ ആയുധമാക്കി തേജസ്വി യാദവ്

  • Posted By:
Subscribe to Oneindia Malayalam

പാറ്റ്്ന: മദ്യം നിരോധനം നിലവിലുളള ബിഹാറില്‍ വ്യാജമദ്യം കഴിച്ച് നാല് മരണം. നാല് പേരെ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ റോഹ്ത്തക്കില്‍ വെള്ളിയാഴ്ചയാണ് സംഭവം. കച്ചാവ പോലീസ് ഔട്ട്‌പോസ്റ്റ് ഏരിയയിലാണ് സംഭവം. എട്ട് പേരാണ് മദ്യം കഴിച്ചത്.

ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ

വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യം കഴിച്ച ഹരിഹര്‍ സിങ്, കമലേഷ് സിങ് എന്നിവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. ഉദയ് സിങ്, ധന്‍ജിത് സിങ് എന്നിവരാണ് ആശുപത്രിയില്‍ മരിച്ചത്.

alcohol

അതേസമയം വീഴ്ച വരുത്തിയതിന് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ ബിഹാറില്‍ പൂര്‍ണ മദ്യ നിരോധനം നടപ്പാക്കിയത്. മദ്യം കഴിക്കുന്നതും കൈവശം വയ്ക്കുന്നതും ഗുരുതര കുറ്റമാണ്.

ദിലീപ് പണി തുടങ്ങി, പോലീസിനെ ഞെട്ടിച്ച് അപ്രതീക്ഷിത നീക്കം! ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് പരാതി

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് മദ്യ നിരോധനം പേപ്പറില്‍ മാത്രമാണെന്ന് തേജസ്വി പറഞ്ഞു. പ്രധാനമന്ത്രി പദം ലക്ഷ്യം വച്ചാണ് നിതീഷ് മദ്യ നിരോധനം പ്രഖ്യാപിച്ചതെന്നും തേജസ്വി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
four die in suspected hooch tragedy in dry bihar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്