കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ മഞ്ഞുപെയ്യുന്നു

  • By Soorya Chandran
Google Oneindia Malayalam News

ശ്രീനഗര്‍: ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കശ്മീര്‍ ആണത്രെ... ആ കശ്മീര്‍ ഇപ്പോള്‍ സ്വര്‍ഗ്ഗസമാനമായ ഒരു ദൃശ്യമാണ് സഞ്ചാരികള്‍ക്കായി കാത്തുവക്കുന്നത്. കശ്മീര്‍ താഴ് വാരങ്ങള്‍ ഇപ്പോള്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞാണ് കിടക്കുന്നത്.

ടൂറിസ്റ്റുകള്‍ക്ക് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ് കശ്മീര്‍ സമ്മാനിക്കുന്നതെങ്കിലും പ്രദേശ വാസികള്‍ക്ക് കാര്യം അത്ര സുഖകരമല്ല. തണുപ്പ് ഇപ്പോള്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ എത്തിയിരിക്കുന്നു. ശൈത്യകാല തലസ്ഥാനമായ ശ്രീനഗറില്‍ പോലും പൂജ്യത്തിന് താഴെയാണ് അന്തരീക്ഷ ഊഷ്മാവ്.വെള്ളം ഐസ് ആകാന്‍ പൂജ്യം ഡിഗ്രിയില്‍ എത്തിയാല്‍ മതി.

കാലാവസ്ഥ ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. ദിനവും വീണ്ടും വീണ്ടും ഉണ്ടാകുന്ന മഞ്ഞ് വീഴ്ച കനത്ത മഞ്ഞുപാളികളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും കശ്മീരികള്‍ എല്ലാ തണുപ്പിനേയും മറക്കുന്നു. ഇത് ടൂറിസ്റ്റുകളുടെ കാലമാണ്. കൂടുതല്‍ ടൂറിസ്റ്റുകളെത്തുമ്പോഴാണ് അവര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത്.

കശ്മീരിലെ മഞ്ഞുവീഴ്ചയുടെ വിശേഷങ്ങളറിയാം.

മഞ്ഞ് മാടി വിളിക്കുന്നു

മഞ്ഞ് മാടി വിളിക്കുന്നു

കടുത്ത തണുപ്പാണിപ്പോള്‍ കശ്മീരില്‍. പഹല്‍ഗാമില്‍ അന്തരീക്ഷ ഊഷ്മാവ് മൈനസ് 12.4 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരിക്കുന്നു.

കാലാവസ്ഥ

കാലാവസ്ഥ

ജനുവരി 7,8 ദവസങ്ങളില്‍ കാലാവസ്ഥ ഇത്തിരെ മെച്ചപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍

 പൂജ്യത്തിന് താഴെ

പൂജ്യത്തിന് താഴെ

ജനുവരി 6 തിങ്കളാഴ്ച പഹല്‍ഗാനില്‍ മൈനസ് 12.4 ഡിഗ്രിയായി തണുപ്പ്. ശ്രീനഗറില്‍ ഇത് മൈനസ് 4.2 ഡിഗ്രിയും

ലേയും കാര്‍ഗിലും

ലേയും കാര്‍ഗിലും

ലേയിലും കാര്‍ഗിലിലും ഒക്കെ മഞ്ഞിന്റെ പ്രളയമാണ്. കാര്‍ഗിലില്‍ മൈനസ് 16.1 ഡ്ഗ്രി സെല്‍ഷ്യസ് വരെ തണുപ്പെത്തി. ലേയിലും ഇതൊക്കെ തന്നെയാണ് സ്ഥിതി

രാത്രിയില്‍ കൊടും തണുപ്പ്

രാത്രിയില്‍ കൊടും തണുപ്പ്

രാത്രികാലങ്ങളില്‍ കാശ്മീര്‍ മേഖലയില്‍ തണുപ്പ് ക്രമാതീതമായി കൂടുന്നതായാണ് കണ്ടെത്തല്‍.

വരാനിരിക്കുന്നത് കടുത്ത മഞ്ഞ്

വരാനിരിക്കുന്നത് കടുത്ത മഞ്ഞ്

ഇപ്പോള്‍ കണ്ടതൊന്നുമല്ല പൂരം. ജനുവരി എട്ട് , ഒമ്പത് തീയ്യതികളില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

ഹെലികോപ്റ്റര്‍ തന്നെ രക്ഷ

ഹെലികോപ്റ്റര്‍ തന്നെ രക്ഷ

റോഡ് മുഴുവന്‍ മഞ്ഞ് മൂടി. രക്ഷപ്പെടണമെങ്കില്‍ ഹെലികോപ്റ്റര്‍ തന്നെ ശരണം.

കാണാന്‍ രസമുണ്ട്, പക്ഷേ

കാണാന്‍ രസമുണ്ട്, പക്ഷേ

ഒരു ചിത്രം എന്ന നിലക്ക് കാണാന്‍ നല്ല രസമുണ്ടല്ലേ.... രക്തം പോലും ഉറഞ്ഞുപോകുന്ന കൊടും തണുപ്പിലാണ് ഇവരുടെ നില്‍പ്

ജമ്മുവില്‍ നിന്നുള്ള കാഴ്ച

ജമ്മുവില്‍ നിന്നുള്ള കാഴ്ച

കനത്ത മഞ്ഞുവീഴ്ചയില്‍ റോഡെല്ലാം അപ്രസക്തമായിരിക്കുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളും മഞ്ഞ് മൂടിയിരിക്കുന്നു.

മഞ്ഞില്‍ തെന്നും

മഞ്ഞില്‍ തെന്നും

നല്ല കനത്തിലാണ് റോഡിലെല്ലാം മഞ്ഞുപാളികള്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് രാവിലെയൊന്നും വാഹനമെടുത്ത് പുറത്തിറങ്ങാന്‍ ആര്‍ക്കും ധൈര്യമില്ല.

English summary
Snowfall in Kashmir Valley, Temperature drops further
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X