നോട്ടില്‍ നിന്നും ഗാന്ധിജിയെ നീക്കംചെയ്യുമെന്ന് ബിജെപി..ഗാന്ധിയേക്കാള്‍ വലിയവന്‍ മോദിയാണത്രേ !!!

  • Posted By:
Subscribe to Oneindia Malayalam

ഹരിയാന: ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറില്‍ നിന്നും ഡയറില്‍ നിന്നും രാഷ്ട്രപിതാവും ഖാദിയുടെ പ്രതീകവുമായ മഹാത്മാഗാന്ധിയെ നീക്കം ചെയ്തതിന് പിന്നാലെ കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിയെ നീക്കുമെന്ന് ഹരിയാനയിലെ ബിജെപി മന്ത്രി അനില്‍ വിജ്. നോട്ടില്‍ ഗാന്ധിയുടെ ചിത്രമായതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നു എന്നാണ് ബിജെപി മന്ത്രിയുടെ വിചിത്ര വാദം. അതിനാല്‍ ഖാദിയില്‍ എന്ന പോലെ നോട്ടിലും നരേന്ദ്രമോദി വരുമെന്നാണ് അനില്‍ വിജ് പറയുന്നത്.

modi

നരേന്ദ്ര മോദി ഖാദി വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം ഖാദി ഉത്പന്നങ്ങളുടെ വില്‍പനയില്‍ 14 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അനില്‍ വിജിന്റെ വാദം. അംബാലയിലെ പൊതുപരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മഹാത്മാ ഗാന്ധിക്ക് ഖാദിയില്‍ പേന്റന്റ് ഇല്ലത്രേ. മഹാത്മാ ഗാന്ധി കാരണമാണ് ഖാദി ഉത്പന്നങ്ങളുടെ വില്‍പന ഇടിഞ്ഞതും രൂപയ്ക്ക് മൂല്യം കുറഞ്ഞതുമെന്നു പറയാനും ബിജെപി നേതാവ് മടിച്ചില്ല.

അതേസമയം ഇത് അനില്‍ വിജിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. ഇത്തരമൊരു അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ബിജെപി സര്‍ക്കാരിലെ ആരോഗ്യം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് അനില്‍ വിജ്.

note

ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറിന്റെയും ഡയറിയുടേയും കവര്‍ പേജില്‍ നിന്നും ഗാന്ധിജിയെ നീക്കം ചെയ്ത് പകരം മോദിയുടെ ചിത്രം നല്‍കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മോദിയാണ് ഖാദിയുടെ അംബാസിഡര്‍ എന്നായിരുന്നു ഇത് സംബന്ധിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ ചെയര്‍മാന്റെ ന്യായം.

anil vij
English summary
Haryana Minister Anil vij says that Gandhi will be removed from Note also. He added that Modi i Bigger brand than Gandhi.
Please Wait while comments are loading...