Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ നിധി തേടി ഗ്രാമീണർ ഗോദാവരി നദിയിലേക്ക്; ആഭരണങ്ങൾ, നാണയങ്ങൾ ഒക്കെ കണ്ടെത്താൻ തീവ്ര ശ്രമം

മുംബൈ: ലോകത്ത് എല്ലായിടത്തും സാധാരണയായി വെള്ളം വറ്റിയ പുഴ വരൾച്ചയുടെ സൂചനയായാണ് എല്ലാവരും കണക്കാക്കുന്നത്. മാത്രമല്ല അതിന്റെ ഫലമായി ഒരു നാട് മുഴുവൻ ആശങ്കയിൽ ആവാനും സാധ്യതകൾ ഏറെയാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ പൈഠാൻ പട്ടണത്തിലെ ജനങ്ങൾക്ക്, ഗോദാവരി നദിയിലെ ജലനിരപ്പ് താഴുന്നത് സ്വർണം തേടി പുഴയുടെ തീരത്തേക്ക് പോകാനുള്ള സമയമാണ്.

എന്ന് വച്ചാൽ ഗോദാവരിയിൽ വെള്ളം കുറയുമ്പോൾ ഒരുനാട് മുഴുവൻ നിധി തേടി ഇറങ്ങുമെന്ന് അർത്ഥം. വെള്ളം ഇറങ്ങിയതോടെ, ഛത്രപതി സംഭാജിനഗറിലെ ഈ പ്രദേശത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഗോദാവരി നദീതീരത്ത് തടിച്ചുകൂടി. അരിപ്പകളും വലകളുമായി അവർ അമൂല്യ വസ്‌തുക്കൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു.

gold treasure

ഒരുകാലത്ത് പ്രിയപ്പെട്ടവർക്കായി അന്ത്യകർമ്മങ്ങൾ ചെയ്യാനും, ആഭരണങ്ങൾ, നാണയങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവ ഒഴുക്കിവിടാനുമുള്ള സ്ഥലമായി ഗോദാവരി നദി ഉപയോഗിച്ചിരുന്നു. അത് അറിയാവുന്ന ഗ്രാമീണരാണ് വേനൽ കടുത്തപ്പോൾ നദിയിലെ വെള്ളം കുറയാൻ കാത്തിരിക്കുന്നതും പിന്നീട് ഇവിടേക്ക് നിധി വേട്ടക്കായി വരുന്നതും.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം കനത്ത വെയിലിനെ അവഗണിച്ച് നിരവധി പേരാണ് നദീതീരത്ത് തടിച്ചുകൂടി. അരയോളം വെള്ളത്തിലൂടെ നടന്ന്, നഷ്‌ടപ്പെട്ട നിധികളും വിലപിടിപ്പുള്ള വസ്‌തുക്കളും അവർ തിരയുകയായിരുന്നു. അവിടെ നിന്നും ലഭിക്കുന്നതെല്ലാം പവിത്രയായ നദിയിൽ നിന്നുള്ള സമ്മാനങ്ങളായിട്ടാണ് നാട്ടുകാർ കാണുന്നത്.

പൈഠാൻ പോലീസ് സ്‌റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഈ പ്രതിഭാസത്തെ സാധാരണമെന്നാണ് എന്നാണ് വിശേഷിപ്പിച്ചത്. 'എപ്പോഴൊക്കെ നദിയിലെ ജലനിരപ്പ് താഴുന്നുവോ, അപ്പോഴെല്ലാം ആളുകൾ ചെറിയ വലകളുമായും അരിപ്പകളുമായും നദിയിലേക്ക് ഇറങ്ങും. വിലപിടിപ്പുള്ളവ തേടി അവർ നദീതടത്തിലെ മണ്ണ് അരിച്ചെടുക്കുന്നു' അദ്ദേഹം വ്യക്തമാക്കി.

എന്തെങ്കിലും കണ്ടെത്തുമ്പോൾ, പുണ്യനദിയായ ഗോദാവരിയാണ് തങ്ങൾക്ക് ആ വിലയേറിയ വസ്‌തു സമ്മാനിച്ചതെന്ന് ആളുകൾ വിശ്വസിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. പ്രതികൂല കാലാവസ്ഥയും ഡെക്കാൻ ഭൂമിയിലെ കടുത്ത ചൂടും അവഗണിച്ചാണ് ആളുകൾ സ്വർണവും വിലപിടിപ്പുള്ള മറ്റ് വസ്‌തുക്കൾക്കുമായി നദിയിലേക്ക് എടുത്തു ചാടുന്നത്.

ഇപ്പോഴത്തെ സ്വർണവില തന്നെയാണ് ആളുകളെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഉറപ്പാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില പിന്നീട് പതുക്കെ താഴോട്ട് ഇറങ്ങിയെങ്കിലും ഇപ്പോഴും അത് ഉയർന്ന നിലവാരത്തിൽ തന്നെയാണുള്ളത്. അതുപോലെ വെള്ളിയും വലിയ വിലക്കയറ്റം നേരിട്ടു. ഇതോടെ മുൻകാലങ്ങളിൽ നദിയിൽ ഒഴുക്കിയ നാണയങ്ങളും അമൂല്യ വസ്‌തുക്കളും തേടിയെത്തുന്ന ഗ്രാമീണരുടെ എണ്ണവും കൂടി വരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+