Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ മികച്ച പോളിങ്; ഒന്നാംഘട്ടത്തില്‍ മികച്ച സ്ത്രീ പങ്കാളിത്തം: 2020-ലെ കണക്കുകള്‍ മറികടന്നു

പട്‌ന: രാജ്യം ഉറ്റുനോക്കിയ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പോളിംഗ് ശതമാനം 60 ശതമാനത്തിന് മുകളിലെത്തി. ബീഹാറില്‍ 243 നിയമസഭ മണ്ഡലങ്ങളില്‍ 121 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയോടെയാണ് അവസാനിച്ചത്. 45,341 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം വൈകിട്ട് 6 മണി വരെ ബീഹാറിലെ മൊത്തം പോളിങ് ശതമാനം 64 ശതമാനമാണ്. ബെഗുസാരായിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് - 67.32%. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഷെയ്ക്ക്പുരയില്‍ - 52.36 ശതമാനം. നവംബര്‍ 14നാണ് അന്തിമഫലം പുറത്തുവരുന്നത്.

bihar

വാശിയേറിയ പ്രചാരണം വോട്ടിങ്ങിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറില്‍ കണ്ടത്. 2020 നെക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഇക്കുറി പോളിംഗ് ബൂത്തുകളില്‍ എത്തി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് വൈകിട്ട് വരെ കാണപ്പെട്ടത്. സ്ത്രീകളുടെ നീണ്ട ക്യൂവാണ് ഇക്കുറി ശ്രദ്ധേയമായത്. തലസ്ഥാനമായ പട്നയെ അപേക്ഷിച്ചു ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ പോളിങ് ബൂത്തുകളില്‍ എത്തിയത്. മുന്നണികള്‍ പ്രതീക്ഷിച്ചതിനുമപ്പുറം ആളുകളാണ് വോട്ട് ചെയ്തത്.

രാഹുല്‍ ഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ച ശേഷം ഏവരും ഉറ്റുനോക്കിയ സുപ്രധാന തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. രണ്ട് പതിറ്റാണ്ടായി സംസ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിന് അറുതി വരുത്താന്‍ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന് കഴിയുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എന്‍ഡിഎയുടെ കീഴിലാണ് നിതീഷും സംഘവും മത്സരിക്കുന്നത്.

പോളിങ്ങില്‍ പ്രതിഫലിച്ച വലിയ ജനപങ്കാളിത്തം ഒരു മാറ്റത്തിന്റെ സൂചനയാണെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. എന്നാല്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തുകളില്‍ എത്തയത് എന്‍ഡിഎയ്ക്കും ആത്മവിശ്വാസം പകരുന്നു. നേരത്തെ സ്ത്രീകള്‍ വോട്ടുചെയ്യാന്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി.

വോട്ടിങ്ങിനിടെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ആശ്വാസകരമാണ്. ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ ലാഖിസരായിയില്‍ കല്ലേറുണ്ടായതാണ് പ്രധാനപ്പെട്ട സംഭവം.

ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടത്. അതേസമയം ബീഹാറില്‍ വലിയ മാറ്റം കാണുന്നു എന്നാണ് ഇന്ത്യ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന തേജസ്വി യാദവ് അഭിപ്രായപ്പെട്ടത്. മോഡിയും അമിത് ഷായുമാണ് രാജ്യത്ത് ജംഗിള്‍ രാജ് നടപ്പാക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

2020-ല്‍ ആകെ 56.1% ആയിരുന്നു പോളിംഗ് ശതമാനം. വികസനം ഇല്ലായ്മയും തൊഴിലില്ലായ്മയുമാണ് ബീഹാര്‍ നേരിടുന്ന പ്രതിസന്ധി എന്നാണ് പല വോട്ടര്‍മാരും അഭിപ്രായപ്പെടുന്നത്. ജോലിയും വിദ്യാഭ്യാസ അവസരങ്ങളും പരിമിതമായതിനാല്‍ ബിഹാറില്‍ നിന്ന് ജോലി തേടി ആയിരക്കണക്കിന് ആളുകളാണ് പുറത്തേക്കു പോകുന്നത്. സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന ആവശ്യമാണ് വോട്ടര്‍മാര്‍ ഉന്നയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+