കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം നിയന്ത്രണത്തിന് ഇളവ് വരുന്നു..ഒറ്റത്തവണ പിന്‍വലിക്കാവുന്ന തുക എത്രയെന്നറിയേണ്ടേ ?

എടിഎമ്മില്‍ നിന്നും ഒറ്റത്തവണ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി : എംടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്താന്‍ ഒരുങ്ങുന്നു. എടിഎമ്മുകളില്‍ നിന്നും ഒറ്റത്തവണ 24,000 രൂപ വരെ പിന്‍വലിക്കാന്‍ ഇനി സാധിക്കുന്ന തരത്തിലുള്ള ഇളവാണ് വരുന്നത്. നിലവില്‍ ആഴ്ചയില്‍ ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുകയാണ് 24,000 രൂപ.

cash

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇളവ് പ്രാബല്യത്തില്‍ വരുമെന്നാണറിയുന്നത്. നിലവില്‍ ഒരു ദിവസം എടിഎമ്മില്‍ നിന്നും 10,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. ഇളവ് നടപ്പിലാവുന്നതോടെ ഒറ്റത്തവണ 24,000 രൂപ എടിഎം വഴി പിന്‍വലിക്കാന്‍ സാധിക്കും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി ഫെബ്രുവരി അവസാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല.

atm

നോട്ട് നിയന്ത്രണത്തിന് ശേഷമുള്ള പ്രതിസന്ധി അവസാനിച്ച് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുകയാണെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. കഴിഞ്ഞ 5 ദിവസങ്ങളിലായി എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കാനായിട്ടുണ്ട്. രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിലുമായി ഏകദേശം 12,000 കോടി രൂപ നിറച്ചിട്ടുണ്ട്. നോട്ട് നിരോധിച്ച നവംബര്‍ 8ന് മുന്‍പ് ഇത് 13,000 കോടി രൂപയായിരുന്നുവെന്നാണ് കണക്ക്.

English summary
Government may allow to withdraw 24,000 Rs in single withdrawal from ATM's. But the weekly cap will remain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X