കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ഥലംമാറ്റി തട്ടിക്കളിക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ലര്‍ക്കുമാരല്ല'

Google Oneindia Malayalam News

ദില്ലി: സര്‍ക്കാരിന് തോന്നുംപോലെ സ്ഥലം മാറ്റാനും തട്ടിക്കളിക്കാനും ഗവര്‍ണര്‍മാര്‍ ക്ലര്‍ക്കുമാരല്ല എന്ന് മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും മലയാളിയുമായ വക്കം പുരുഷോത്തമന്‍. എന്നോട് ചോദിക്കാതെയാണ് നാഗാലാന്‍ഡിലേക്ക് സ്ഥലമാറ്റിയത്. ഇത് തനിക്ക് ഇഷ്ടമായില്ല എന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വക്കം തന്റെ രാജിക്കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ചിരുന്നു.

ഗവര്‍ണര്‍മാരുടെ സ്ഥാനം ഭരണഘടനാപരമായ പദവിയാണ്. അത് തോന്നുംപോലെ തട്ടിക്കളിക്കാനുള്ളതല്ല. താഴ്ന്ന നിലയിലുള്ള ഓഫീസര്‍മാരെയോ ക്ലര്‍ക്കുമാരെയോ പോലെ തോന്നുമ്പോള്‍ സ്ഥലം മാറ്റാനുള്ളവരല്ല ഗവര്‍ണര്‍മാര്‍. യു പി എ സര്‍ക്കാര്‍ ആയാലും എന്‍ ഡി എ സര്‍ക്കാര്‍ ആയാലും. അത് ശരിയല്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച വക്കം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും പറഞ്ഞു.

vakkom-purushothaman

എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യഘട്ടത്തില്‍ ഏഴ് ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷം ഗുജറാത്ത്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ സ്ഥലം മാറ്റി. ഗുജറാത്ത് ഗവര്‍ണറായിരുന്ന കമല ബേനിബാളിനെ മിസോറാമിലേക്കും മിസോറാം ഗവര്‍ണറായിരുന്ന വക്കത്തിനെ നാഗാലാന്‍ഡിലേക്കും മാറ്റുകയായിരുന്നു.

ത്രിപുരയുടെ അധികച്ചുമതല കൂടി നല്‍കിയാണ് വക്കത്തിനെ നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിച്ചത്. 2011 സെപ്തംബര്‍ രണ്ടിനാണ് വക്കം മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റത്. ഉത്തര്‍ പ്രദേശ്, ഛത്തീസ് ഗഡ്, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജിവെച്ചിരുന്നു. രാജിവെക്കാനുള്ള നിര്‍ദേശം അനുസരിക്കാത്ത കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ സ്ഥലം മാറ്റിയേക്കും എന്നും സൂചനകളുണ്ട്.

English summary
Governors cannot be transferred like clerks, says former Nagaland Governor Vakkom Purushothaman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X