എംഎസ് സുബ്ബുലക്ഷ്മി ഇനി നാണയത്തിലും, 10 രൂപാ, 100 രൂപാ നാണയങ്ങള്‍ ഉടന്‍...

Subscribe to Oneindia Malayalam

ദില്ലി: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞയും ഭാരത് രത്‌ന ജേതാവുമായ എംഎസ് സുബ്ബലക്ഷ്മിക്ക് 100-ാം ജന്‍മദിന വാര്‍ഷികത്തില്‍ ഇന്ത്യയുടെ ആദരം. പുതിയതായി പുറത്തിറക്കുന്ന 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളില്‍ എംഎസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്യും. ആദ്യമായാണ് സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കുന്നത്.

സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ക്കൊപ്പം മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും സിനിമാ താരവുമായ എംജി രാമചന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത 5 രൂപ, 100 രൂപ നാണയങ്ങള്‍ ഇറക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

madurai-subbulakshmi

നാണയത്തിന്റെ മധ്യ ഭാഗത്തായിട്ടായിരിക്കും എംഎസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്യുക. ദേവനാഗിരി ലിപിയിലും ഇംഗ്ലീഷിലും ആയിരിക്കും എംഎസ് സുബ്ബലക്ഷ്മി എന്ന് എഴുതുക. മറുവശത്ത് അശോകസ്‌കതംഭവും ആലേനം ചെയ്യും. താഴെ സത്യമേവ ജയതേ എന്ന ആപ്ത വാക്യവും ഉണ്ടാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Govt to issue Rs 100 coin to commemorate birth centenary of MGR

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്