കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി കേസ്; സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയെന്ന് കേന്ദ്രമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മാഗി നൂഡില്‍സ് കേസില്‍ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. മാഗി ബ്രാന്‍ഡിനുവേണ്ടി പരസ്യങ്ങളില്‍ അഭിനയിക്കുകയും ബ്രാന്‍ഡിന്റെ അംബാസിഡര്‍മാരാകുകയും ചെയ്തവര്‍ക്കെതിരെയും നടപിയെടുക്കമെന്ന് കേന്ദ്ര ഭക്ഷ്യ ഉപയോക്തൃകാര്യ മന്ത്രി റാംവിലാസ് പാസ്വാന്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാഗി ന്യൂഡില്‍സ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. നേരത്തെ പരിശോധിച്ചപ്പോള്‍ ലഭിച്ച റിസല്‍റ്റ് തന്നെ ലഭിക്കുകയാണെങ്കില്‍ രാജ്യമൊട്ടാകെ മാഗി നിരോധിക്കാനാണ് സാധ്യത. ചില സംസ്ഥാനങ്ങളിലെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടുത്തദിവസം തന്നെ പുറത്തുവരും.

maggi

മാഗി നൂഡില്‍സ് കേസില്‍ ബോളിവുഡ് താരങ്ങളെയും ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാകും ഇവര്‍ക്കെതിരെ നടപടി. മാധുരി ദീക്ഷിത് ആണ് മാഗിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

അമിതാഭ് ബച്ചന്‍, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് മാഗി വിഷയം കൈകാര്യം ചെയ്യുന്നത്. വന്‍കിട കമ്പനിക്കാര്‍ ആയതുകൊണ്ടുതന്നെ സര്‍ക്കാരിനുമേല്‍ കേസ് ദുര്‍ബലമാക്കാന്‍ സമ്മര്‍ദ്ദമുണ്ട്. 1500 കോടിക്കടുത്താണ് മാഗിയുടെ വാര്‍ഷിക വിറ്റുവരവ്.

English summary
Govt says Maggi samples being tested; ads by celebrities under scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X