ശമ്പളം വാങ്ങുന്നവര്‍ക്ക് നേട്ടം; ഗ്രാറ്റുവിറ്റി കിട്ടാന്‍ ഒരു വര്‍ഷം സര്‍വീസ് മതി, തുക കണക്കാക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: കരാര്‍ ജോലിക്കാര്‍ക്ക് ഗ്രാറ്റുവിറ്റി കിട്ടാന്‍ ഇനി മുതല്‍ ഒരു വര്‍ഷം സര്‍വീസ് മതി. അഞ്ച് വര്‍ഷം സര്‍വീസ് വേണമെന്ന നിബന്ധന പുതിയ തൊഴില്‍ നിയമം പ്രകാരം ഇല്ലാതായി. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ നാലെണ്ണമാക്കി ചുരുക്കി. ഇതില്‍ തൊഴിലാളി വിരുദ്ധ ചട്ടങ്ങളും ഉണ്ട് എന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരുന്നു.
തൊഴില്‍ ചട്ടത്തില്‍ ഗ്രാറ്റുവിറ്റി സംബന്ധിച്ച് പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണിപ്പോള്‍. കരാര്‍ ജോലിക്കാരെ നിശ്ചിത കാലത്തേക്ക് വേണ്ടിയാണ് നിയമിക്കാറ്. കരാര്‍ പുതുക്കിയില്ലെങ്കില്‍ കാലാവധി കഴിയുമ്പോള്‍ ജോലി ഇല്ലാതാകും. ഈ സാഹചര്യത്തില്‍ ഗ്രാറ്റുവിറ്റി കാലാവധി ഒരു വര്‍ഷമാക്കിയത് കരാര്‍ ജോലിക്കാര്‍ക്ക് നേട്ടമാണ്. ജീവനക്കാരന് തൊഴില്‍ അവസാനിപ്പിക്കുന്ന വേളയില്‍ തൊഴില്‍ ഉടമ ആശ്വാസമായി നല്കുന്ന തുകയാണ് ഗ്രാറ്റുവിറ്റി.

ഇതുവരെയുള്ള ഗ്രാറ്റുവിറ്റി നിയമ പ്രകാരം അഞ്ച് വര്‍ഷം തുടര്‍ച്ചയായ സര്‍വീസ് ഉള്ളവരാണ് ഗ്രാറ്റുവിറ്റി ലഭിക്കാന്‍ യോഗ്യര്‍. അതുകൊണ്ടുതന്നെ കരാര്‍ ജോലിക്കാര്‍ക്ക് ഗ്രാറ്റുവിറ്റി കിട്ടാന്‍ സാധ്യത കുറവായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയായവര്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കും. സ്ഥിരം ജോലിക്കാരെ പോലെ ആനുകൂല്യങ്ങള്‍ കരാര്‍ ജോലിക്കാര്‍ക്കും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു.
പുതിയ ചട്ടം അനുസരിച്ച് സ്ഥിരം ജോലിക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം, അവധി, മെഡിക്കല്‍ ആനുകൂല്യം, സാമൂഹിക സുരക്ഷാ ആനുകൂല്യം എന്നിവ കരാര്‍ ജോലിക്കാര്‍ക്കും കിട്ടും. കരാര്‍ ജോലിക്കാരെ വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാണ് സര്‍ക്കാര്‍ തീരുമാനം. ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ കരാര്‍ ജോലിക്കാരെ കൂടുതല്‍ നിയമിക്കുന്ന കമ്പനികളുടെ നീക്കം നിരുല്‍സാഹപ്പെടുത്തുകയാണ് സര്‍ക്കാര്‍.
ഫാക്ടറികള്‍, ഖനികള്‍, എണ്ണ പാടങ്ങള്‍, തുറമുഖം, റെയില്‍വെ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്നവര്‍ പുതിയ ഗ്രാറ്റുവിറ്റി ചട്ടത്തിന്റെ പരിധിയില്‍ വരും. ഗ്രാറ്റുവിറ്റിയുടെ യോഗ്യതാ കാലാവധി അഞ്ചില്‍ നിന്ന് മൂന്നാക്കി കുറയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. എന്നാല്‍ ഒരു വര്‍ഷമാക്കി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഗ്രാറ്റുവിറ്റി എങ്ങനെയാണ് കണക്കാക്കുക?
ഏറ്റവും അവസാനം വാങ്ങിയ ശമ്പളം അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുക. അടിസ്ഥാന ശമ്പളം, ഡിഎ എന്നിവ ചേര്‍ത്തുള്ള സംഖ്യ 15 കൊണ്ട് ഗുണനം ചെയ്ത് 26 കൊണ്ട് ഹരണം ചെയ്ത് ജോലി ചെയ്ത മൊത്തം വര്‍ഷം കൊണ്ട് ഗുണനം ചെയ്യുമ്പോള്‍ കിട്ടുന്ന തുകയാണ് ഗ്രാറ്റുവിറ്റി. ഉദാഹണര സഹിതം വിശദമാക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാകും.
അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്തുള്ള സംഖ്യ 50000 രൂപയുണ്ടെങ്കില്‍, 50000 (15/26) 5= 144230 രൂപ എന്ന സംഖ്യയാണ് ഗ്രാറ്റുവിറ്റിയായി കിട്ടുക. ഒരു മാസത്തെ ശരാശരി ജോലി ദിവസം എന്ന നിലയ്ക്കാണ് 26 വരുന്നത്. ഒരു വര്‍ഷത്തെ സേവനത്തിന് 15 ദിവസത്തെ ശമ്പളമാണ് കണക്കാക്കുന്നത്. അഞ്ച് എന്നത് മൊത്തം ജോലി ചെയ്ത വര്‍ഷം ആണ്. ഓരോ വ്യക്തിക്കും ഈ കണക്കുക വച്ച് എത്രതുക ഗ്രാറ്റുവിറ്റി കിട്ടുമെന്ന് പരിശോധിക്കാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications