കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍പീസ് പ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : നിയമവിധേയമായ വിസയുണ്ടായിരുന്നിട്ടും തങ്ങളുടെ ആസ്‌ട്രേലിയന്‍ പ്രവര്‍ത്തകന് ഇന്ത്യ പ്രവേശനം നിഷേധിച്ചതായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആരോപണം.

ഇന്ത്യയില്‍ നടക്കുന്ന യോഗത്തിനായെത്തിയ ആരോണ്‍ ഗ്രേ ബ്ലോക്ക് എന്ന പ്രവര്‍ത്തകനാണ് പ്രവേശനം നിഷേധിച്ചത്. ക്വാലാലംപൂരില്‍ നിന്നെത്തിയ ഇദ്ദേഹത്തെ ഇമിഗ്രേഷന്‍ ഓഫീസര്‍മാരാണ് വിശദീകരണം കൂടാതെ ദില്ലി വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത്.

-greenpeace-logo.jpg -Properties

പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് അദ്ദേഹത്തെ തിരിച്ചയച്ച ഓഫീസര്‍മാര്‍ ക്വാലലംപൂരിലെത്തിയ ശേഷമാണ് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കിയതെന്ന് എന്‍.ജി.ഒ സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നു.

തങ്ങളുടെ സഹപ്രവര്‍ത്തകന് പ്രാബല്യത്തിലുള്ള ബിസിനസ് വിസ കൈവശമുണ്ടെന്ന് ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രോഗ്രാം ഡയറക്ടര്‍ ദിവ്യ രഘുനാഥന്‍ പറഞ്ഞു. ഗ്രീന്‍പീസിന്റെ എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തകരെയും ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇനി വിലക്കേര്‍പ്പെടുത്തുമോ എന്നാലോചിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Greenpeace said Monday an Australian staff member had been barred from entering India despite holding a valid visa, in what it said was the latest crackdown against the group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X